September 26, 2026

ദുരന്തനിവാരണ സേനാംഗങ്ങൾക്ക് രാഹുൽഗാന്ധി എം.പി. സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

0
IMG-20191207-WA0078.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്പറ്റ: ജില്ലയിലെ ദുരന്തനിവാരണ സേനാംഗങ്ങൾക്ക് രാഹുൽഗാന്ധി എം.പി. സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രൂപവത്കരിച്ച ദുരന്തനിവാരണ സേനയിലെ ആദ്യഘട്ടത്തിലെ പരിശീലനം പൂര്ത്തിയാക്കിയ 400 ഓളം പേർക്കുള്ള സർട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്തത്.
പ്രളയകാലത്ത് വയനാടിനെ കരകയറ്റാൻ മറ്റു സ്ഥലങ്ങളിൽ നിന്ന് വിദഗ്ധർ എത്തിയെങ്കിൽ ഇന്ന് കേരളത്തിലെവിടെയും ഉണ്ടാകുന്ന ദുരന്തങ്ങളെ അതിജീവിക്കാൻ വയനാട്ടിൽ നിന്നും പരശീലനം ലഭിച്ച സേനാംഗങ്ങൾക്ക് എത്താനാകുമെന്ന് രാഹുൽഗാന്ധി പറഞ്ഞു. ദുരന്തനിവാരണ സേന രൂപവത്കരിക്കാൻ മുന്കൈയെടുത്ത ജില്ലാ ഭരണകൂടിത്തിനും പരിശീലനം പൂർത്തിയാക്കിയവർക്കും രാഹുൽ ഗാന്ധി എം.പി. ആശംസകൾ നേർന്നു. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ., കളക്ടർ ഡോ. അദീല അബ്ദുള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, വൈസ് പ്രസിഡന്റ് എ. പ്രഭാകരൻ, ജില്ലാ പഞ്ചായത്തംഗം പി.കെ. അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *