മാനന്തവാടി മട്ടന്നൂർ എയർപോർട്ട് റോഡ്: വ്യാപാരി വ്യവസായി യൂത്ത് വിംഗ് കാൽനട ജാഥ നടത്തി.
മാനന്തവാടി: കണ്ണൂർ എയർപോർട്ടിനെക്കാളും വേഗത്തിൽ വയനാട്ടിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കാണ് വീതിയുള്ളതും ഗതാഗത യോഗ്യമായതുമായ റോഡ് വേണ്ടതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് ജോജിൻ ടി ജോയി പ്രസ്താവിച്ചു.കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കാൽനട ജാഥയുടെ ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം, ഞങ്ങൾക്കും ജീവിക്കണം ദ്രോഹിക്കരുത് എന്ന മുദാ വാക്യം ഉയർത്തി കൊണ്ട് നടത്തുന്ന ജാഥ പ്രധാനമായും രണ്ട് ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്, 4 വരിപാത വാണിജ്യകേന്ദ്രങ്ങൾ ഒഴിവാക്കി 2 വരിയിൽ ഒതുക്കി12 മീറ്ററിൽ റോഡ് നിജപ്പെടുത്തി നിർമ്മിക്കുക, മലയോര ഹൈവെ ഉടൻ പ്രാവർത്തികമാക്കുക എന്നതാണ് ആവശ്യങ്ങൾ. ജാഥ ഉൽഘാടന ചടങ്ങിൽ കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു. യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടേരിയറ്റ് അംഗം നൗഷാദ് കാക്കവയൽ പതാക കൈമാറി. തലപ്പുഴ യൂനിറ്റ് പ്രസിഡന്റ് വി.യു ജോണി അധ്യക്ഷത വഹിച്ചു.പി .വി മഹേഷ്, കെ മുഹമ്മദ് ആസിഫ്, കെ.കെ സാബു, എൻ വി അനിൽകുമാർ, ജബ്ബാർ എന്നിവർ സംസാരിച്ചു. കുഴിനിലം, കണിയാരം, എരുമത്തെരുവ് എന്നിവിടങ്ങളിലെ വിശദീകരണ യോഗങ്ങൾക്ക് ശേഷം ഗാന്ധി പാർക്കിൽ സമാപിച്ചു., സമാപന ചടങ്ങിൽ വി യു ജോണി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ ഉസ്മാൻ ഉൽഘാടനം ചെയ്തു.പി .വി മഹേഷ്, എൻ വി അനിൽകുമാർ സികെ സുജിത്, എൻ പി ഷിബി എം.വി സുരേന്ദ്രൻ, കെ.എക്സ്.ജോർജ് ഇ എ.നാസർ, ഷാനു, ദീപ്തിഷ്, എം.കെ, പി മഹേഷ്, എം.കെ ശിഹാബുദ്ദീൻ, ജോൺസൺ ജോൺ എന്നിവർ പ്രസംഗിച്ചു.





Leave a Reply