October 17, 2026

ദിശാബോധത്തിനായി ഇന്ത്യയെയാണ് ലോകം ഉറ്റു നോക്കാറുണ്ടായിരുന്നതെന്ന്: രാഹുൽ ഗാന്ധി

0
IMG-20191207-WA0108.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി:ദിശാബോധത്തിന് വേണ്ടി മഹാത്മാ ഗാന്ധിയുടെ ആശയങ്ങളെ കുറിച്ച് ലോകം ഉറ്റുനോക്കുന്ന രാജ്യമായിരുന്നു ഇന്ത്യ. എന്നാൽ  സ്ത്രീകൾക്ക് സമാധാനപരമായി ജീവിക്കാൻ കഴിയാത്ത നാടാണ് ഇന്ത്യ എന്ന രീതിയിലാണ് ഇന്ന് ലോകം  ഇന്ത്യയെ  നോക്കി കാണുന്നതെന്ന് വയനാട് എം.പി രാഹുൽ ഗാന്ധി. ബത്തേരിയിൽ യു ഡി എഫ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ഇന്ത്യ തകർന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ സമ്പത്ഘടന സമ്പൂർണ്ണ പരാജയമായി മാറി.നേതൃത്വത്തിന്റെ പരാജയമാണ് ഇതിനെല്ലാം കാരണമെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.നമ്മുടെ പ്രധാനമന്ത്രിക്ക് നമ്മുടെ ജീവിത രീതിയെ കുറിച്ചും സംസ്കാരത്തെ കുറിച്ചും  കഴ്ചപ്പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അക്രമത്തിൽ വിശ്വസിക്കുന്ന ഒരാൾക്കും ഈ രാജ്യത്തെ മനസ്സിലാക്കാൻ സാധിക്കില്ല.കാരണം ഈ രാജ്യം പരസ്പര ബഹുമാനത്തിന്റെയും സ്നേഹത്തിന്റെയും നാടാണെന്നും എം.പി പറഞ്ഞു. യുഡിഎഫ് കൺവെൻഷനിൽ കെ സി വേണുഗോപാൽ, എ.പി അനിൽകുമാർ,ഐ.സി ബാലകൃഷ്ണൻ എം.എ.ൽ.എ തുടങ്ങിയവർ സംബന്ധിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *