May 2, 2024

കേരള കർഷക തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനത്തിന്‌ മാനന്തവാടിയിൽ ഉജ്വല തുടക്കം.

0
Img 20191207 Wa0174.jpg
മാനന്തവാടി:
പുതിയകാലത്തും അധിനിവേശത്തിനെതിരെയുള്ള പോരാട്ടം ശക്തമാക്കണമെന്ന ഓർമപെടുത്തലുകളുമായി വീരപഴശ്ശിയുടെ പോരാട്ട മണ്ണായ മാനന്തവാടിയിൽ  കേരള കർഷക തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനത്തിന്‌ ഉജ്വല തുടക്കം.
മണ്ണിൽ പണിയെടുക്കുന്നവരുടെ അവകാശപോരാട്ടങ്ങൾ നയിക്കുന്നതിൽ കെഎസ്‌കെടിയു കൈവരിച്ച കരുത്ത്‌ തെളിയിച്ചാണ്‌ സമ്മേളനത്തിന്‌ തുടക്കമായത്‌.  ജില്ലാ പ്രസിഡന്റ്‌ കെ ഷമീർ  പതാക ഉയർത്തിയതോടെയാണ്‌ രണ്ട്‌ ദിവസത്തെ സമ്മേളന നടപടിക്രമങ്ങൾ ആരംഭിച്ചത്‌.  മാനന്തവാടി ചൂട്ടക്കടവിൽ റിവർ ഡയിൽ ഓഡിറ്റോറിയത്തിൽ കെ ടി ബാലകൃഷ്‌ണൻ നഗറിൽ  കേന്ദ്രകമ്മിറ്റി അംഗം പി കെ ബിജു   പ്രതിനിധി സമ്മേളനം  ഉദ്‌ഘാടനം  ചെയ്‌തു.   ജില്ലാ പ്രസിഡന്റ്‌ കെ ഷമീർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സുരേഷ്‌ താളൂർ  രക്തസാക്ഷി പ്രമേയവും  വി വി രാജൻ അനുശോചനപ്രമേയവും  അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ കെ എം വർക്കി സ്വാഗതം പറഞ്ഞു. ജില്ലാ  സെക്രട്ടറി സുരേഷ്‌ താളൂർ  പ്രവർത്തന റിപ്പോർട്ടും  വി പി ശങ്കരൻ നമ്പ്യാർ വരവ്‌ ചെലവ്‌ കണക്കും അവതരിപ്പിച്ചു.  ജില്ലാ എക്‌സിക്യുട്ടീവ്‌ സ്‌റ്റിയറിങ് കമ്മിറ്റിയായി പ്രവർത്തിക്കുന്നു. പി ജെ പൗലോസ്‌ കൺവീനറായി ഷൈല ജോസ്‌,  പി സി രജീഷ്‌, ഇ എ രാജപ്പൻ എന്നിവരടങ്ങിയ  മിനുട്‌സ്‌ കമ്മിറ്റിയും എം ഡി സെബാസ്‌റ്റ്യൻ കൺവീനറായി പി എം നാസർ, സി എം അനിൽകുമാർ, കോടതി അബ്ദുൾറഹ്‌മാൻ, റോസമ്മ എന്നിവരടങ്ങിയ പ്രമേയകമ്മിറ്റിയും സമ്മേളന വിജയത്തിനായി പ്രവർത്തിക്കുന്നു. 
    കേന്ദ്രകമ്മിറ്റി അംഗം കോമളകുമാരി, സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി  വി നാരായണൻ, സംസ്ഥാനകമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ എംഎൽഎ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുന്നു. പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ഗ്രൂപ്പ്‌ ചർച്ചയും  പൊതുചർച്ചയും ആരംഭിച്ചു. ഞായറാഴ്‌ച പൊതുചർച്ചയ്‌ക്ക്‌ മറുപടിയും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും. ഞായറാഴ്‌ച പകൽ മൂന്നിന്‌ പ്രകടനവും പൊതുസമ്മേളനവും നടക്കും. സംഘടന സംസ്ഥാന പ്രസിഡന്റ്‌ എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *