അനുശ്രീയെയും അഖിൻ മാലികിനെയും രാഹുൽ ഗാന്ധി എം.പി. അനുമോദിച്ചു.
കൽപ്പറ്റ:
സ്കൂൾ കലോത്സവത്തിൽ വ ഏറ്റവും കൂടുതൽ വ്യക്തിഗത പോയിന്റ് നേടിയ അനുശ്രീയെയും മാപ്പിളപ്പാട്ടിൽ എ ഗ്രേഡ് നേടിയ അഖിൻ മാലികിനെയും രാഹുൽ ഗാന്ധി എം.പി. അനുമോദിച്ചു. ഇവരെ പരിശീലിപ്പിക്കുന്ന കൽപ്പറ്റയിലെ കേരള സംഗീത കലാക്ഷേത്ര സംഗീത അധ്യാപിക റോസ് ഹാൻസി നോടൊപ്പമാണ് രാഹുൽ ഗാന്ധി എം.പി.യെ കണ്ടത്.
ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഗസൽ ഉറുദു, കഥകളി സംഗീതം, ലളിതഗാനം, ഒപ്പന എന്നീ മത്സരങ്ങൾക്ക് എ ഗ്രേഡ് നേടി വയനാട് ജില്ലയുടെ ആസ്ഥാന ഗായികയായി മാറിയിരിക്കുകയാണ് അനുശ്രീ എന്ന പ്ലസ് വൺ വിദ്യാർത്ഥിനി. മുട്ടിൽ ,കാക്കവയൽ ഗവ: ഹയർ സെക്കണ്ടറി സ്കൂളിനെ പ്രതിനിധീകരിച്ച് തുടർച്ചയായി രണ്ടാം വർഷമാണ് അനുശ്രീ മികവ് തെളിയിക്കുന്നത്. കൊളവയൽ പ്രതിഭാ ഗ്രന്ഥാലയത്തിലെ ലൈബ്രേറിയൻ സാജിതയുടേയൂം, അനിൽ പടിഞ്ഞിറ്റിങ്ങലിന്റെ മൂത്ത മകളാണ് അനുശ്രീ. . ഈ നാലിനങ്ങളിൽ കൂടാതെ വയലിൻ അഭ്യസിക്കുന്നുണ്ട്. നിരവധി ഗാനമേള ട്രൂപ്പുകളിൽ പാടാറുള്ള അനുശ്രീ ബി.എസ്.എസ്. മ്യുസിക് പരീക്ഷയിൽ ഒന്നാം റാങ്കുകാരിയായിരുന്നു
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാപ്പിളപ്പാട്ടിൽ എ ഗ്രേഡ് നേടിയ അഖിൻ മാലിക് കാക്കവയൽ ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു കൊമേഴ്സ്സ് വിദ്യാർത്ഥിയാണ് . 'അഖിൻ മാലിക്
നാല് വർഷമായി ശാസ്ത്രീയ സംഗീതവും അഭ്യസിക്കുന്നുണ്ട്.
കാക്കവയൽ അലവി ഷാഹിന ദമ്പതികളുടെ മകനാണ് .. നിരവധി ഗാനമേള ട്രൂപ്പുകളിൽ ഇരുവരും പാടുന്നുണ്ട്





Leave a Reply