September 3, 2026

അംബേദ്ക്കർ പരിനിർവ്വാണ ദിനം ആചരിച്ചു.

0
IMG-20191208-WA0023.jpg
By ന്യൂസ് വയനാട് ബ്യൂറോ
    
     
  
   കൽപ്പറ്റ: ഡോ: ബാബാ സാഹബ് അംബേദ്ക്കറിൻ്റെ 64 മത് പരിനിർവ്വാണദിനം ആൾ ഇന്ത്യാ എസ്.സി എസ് .ടി . കോൺഫെഡറേഷൻ വയനാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റ എം.ജി.ടി.  ഹാളിൽ ആചരിച്ചു.          
     വിദ്യഭ്യാസ തൊഴിൽ വിപ്ലവത്തിലൂടെ  ശാക്തീകരണം സാധ്യമാക്കി സംഘടിത മുന്നേറ്റത്തിന് ദലിതരെ പ്രാപ്തമാക്കിയാൽ മാത്രമേ ഈ സമുഹത്തിൻ്റെ പിന്നോക്കാവസ്ഥയക്ക് പരിഹാരം കണ്ടെത്താൻ സാധിക്കുകയുള്ളൂ എന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച  ബത്തേരി മുൻ ഡയറ്റ് പ്രിൻസിപ്പാൾ ഡോ: പി. ലക്ഷ്മണൻ പറഞ്ഞു       
     പ്രശസ്ഥ സാഹിത്യകാരൻ    ഒ.കെ. ജോണി മുഖ്യ പ്രഭാഷണം നടത്തി .ജില്ലാ പ്രസിഡണ്ട് രാഘവൻ മുണ്ടേരിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ എൻ. മണിയപ്പൻ ,കെ.കെ. മുജീബ് റഹ്മാൻ  ,  സി.കെ. ദിവാകരൻ  ,കെ.കെ.  രാജപ്പൻ എന്നിവർ സംസാരിച്ചു  .കഴിഞ്ഞ പ്രളയത്തിൽ പുത്തുമല ദുരന്തത്തിൽ രണ്ട്  നിർധന കുടുംബങ്ങൾക്ക് ആകെ തനിക്കുണ്ടായുരുന്ന  ആറ് സെൻ്റ് ഭൂമയിൽ നിന്ന്  3 സെൻ്റ് സ്ഥലം വീതം പതിച്ചു നൽകിയ സാമൂഹിക പ്രവർത്തകൻ സുജിത് കല്ലുവയലിനെ ചടങ്ങിൽ ആദരിച്ചു.              ,     
       ഇന്ത്യൻ ഭരണഘടനയും സംവരണ വിഭാഗങ്ങളും എന്ന ചർച്ചയിൽ    അഡ്വ. പ്രതീഷ് കൽപ്പറ്റ  വിഷയമവതരിപ്പിച്ചു   .പി .എം  സുകുമാരൻ,' പി.എ. റഷീദ് , അയ്യപ്പൻ, എം.  കല്യാണി എന്നിവർ സെമിനാറിൽ സംസാരിച്ചു .പി .കെ . സുബ്രഹ്മണ്യൻ മാസ്റ്റർ മോഡറേറ്റർ ആയിരുന്നു. പി.ആർ. ക്യഷ്ണൻ കുട്ടി സ്വാഗതവും മാക്ക പയ്യംമ്പള്ളി നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *