August 11, 2026

വയനാട്ടിൽ യു.ഡി.എഫിന് കരുത്തായി നിയോജക മണ്ഡലം കൺവെൻഷനുകൾ: രാഹുൽ ഗാന്ധിയുടെ സാന്നിധ്യം ആവേശമായി

0
IMG-20191207-WA0183.jpg
By ന്യൂസ് വയനാട് ബ്യൂറോ
  .
മാനന്തവാടി: തദ്ദേശ ഭരണ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന കേരളത്തിൽ വയനാട് ഒരു പടി മുന്നിലായി. വയനാട് ജില്ലയിൽ മൂന്ന് നിയോജക മണ്ഡലത്തിലും  പാർട്ടി പ്രവർത്തകർക്കും അണികൾക്കും ശക്തി പകർന്ന്  യു.ഡി.എഫ്. കൺവെൻഷനുകൾ നടന്നു. കൺവെൻഷനുകളിൽ രാഹുൽ ഗാന്ധി എം.പി. യുടെയും മുതിർന്ന നേതാക്കളുടെയും സാന്നിധ്യം  യു.ഡി.എഫിന് ആവേശം പകർന്നിട്ടുണ്ട്. വയനാട് മെഡിക്കൽ കോളേജ് വിഷയവും രാത്രി യാത്രാ നിരോധനവും  റയിൽവേ വിഷയവുമാണ്  മൂന്ന് കൺവെൻഷനിലും രാഹുൽ ഗാന്ധി മുഖ്യവിഷയമായി എടുത്തത്. ആശയപരമായും രാഷ്ട്രീയ പരമായും സി.പി.എമ്മും ആയി പോരാട്ടത്തിലാണെങ്കിലും വികസന കാര്യത്തിൽ രാഷ്ട്രീയമില്ലന്നും  ആവശ്യങ്ങൾ നേടിയെടുക്കാൻ ഓരോ യു.ഡി. എഫ്. പ്രവർത്തകനും രംഗത്തിറങ്ങണമെന്നും  രാഹുൽ ആഹ്വാനം ചെയ്തു.  കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും വിഭജന രാഷ്ട്രീയത്തിനെതിരെ പോരാടാൻ ഓരോ യു.ഡി. എഫ് പ്രവർത്തകനും ബാധ്യതയും ഉത്തരവാദിത്വവും ഉണ്ടെന്നും ഐക്യത്തിന്റെ കാര്യത്തിൽ മാതൃകയായ കേരള ജനതയോട്  കാലഘട്ടം  അതാണവശ്യപ്പെടുന്നതെന്നും എം.പി. പറഞ്ഞു.  രാഹുലിന്റെ സന്ദർശനത്തിനും യു.ഡി.എഫ്. കൺവെൻഷനുകൾക്കും ശേഷം വയനാട് ജില്ലാ യു.ഡി.എഫ്. കമ്മിറ്റി  തുടർപരിപാടികൾ തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 12-ന് കലക്ട്രേറ്റ് മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട് ' യു.ഡി.എഫ്. ചെയർമാൻ പി.പി.എ കരീം, കൺവീനർ എൻ.ഡി.അപ്പച്ചൻ,   ദേശീയ സംസ്ഥാന നേതാക്കളായ കെ.സി.വേണുഗോപാൽ, എ.പി. അനിൽകുമാർ,  മുനവറലി ശിഹാബ് തങ്ങൾ, കെ.സി.റോസക്കുട്ടി ടീച്ചർ, പി.കെ.ജയലക്ഷ്മി, എം.സി. സെബാസ്റ്റ്യൻ, ടി.കെ.ഭൂപേഷ്, പ്രവീൺ തങ്കപ്പൻ തുടങ്ങിയവരും നിയോജക മണ്ഡലം യു.ഡി.എഫ്. ഭാരവാഹികളും വിവിധ കൺവെൻഷനുകളിൽ  പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *