മുഹമ്മദ് ജിസാൻ ബിൻ അബ്ദുൽ റസാഖ് (15) നിര്യാതനായി
മുഹമ്മദ് ജിസാൻ ബിൻ അബ്ദുൽ റസാഖ് (15) നിര്യാതനായി. വളരെ ഏറെ വർഷങ്ങളായി ദോഹയിൽ താമസിച്ചു വരുന്ന മലയാളി ദമ്പതികളായ മലപ്പുറം സ്വദേശി കുന്നത്തൊടി അബ്ദുൽ റസാഖിന്റെയും കോഴിക്കോട് സ്വദേശിനി ആയിരാംവീട്ടിൽ സാബിറയുടെയും ഇളയമകനാണ് ജിസാൻ. ബാസിത് റസാഖ് (എഞ്ചിനീയർ, ഖത്തർ സ്റ്റോക്ക് എക്സ്ചേഞ്ച് ), ഫാത്തിമ യുസ്‌റ, അനുഷിർ ഇബ്രാഹിം സഹോദരങ്ങളാണ്.
എം ഇ എസ് ഇന്ത്യൻ സ്കൂൾ ഖത്തർ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു മുഹമ്മദ് ജിസാൻ. ഹമദ് ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. ഇന്നലെ മഗ്‌രിബ് നമസ്കാരത്തിന് ശേഷം അബൂ ഹമൂർ ഖബ്ർസ്ഥാനിൽ (മെസൈമർ) ഖബറടക്കി.





Leave a Reply