May 4, 2024

മൂക്കിൽ മോതിരം കുടുങ്ങിയ കുട്ടിക്ക് സർക്കാർ ആശുപത്രി ശസ്ത്രക്രിയ നിർദ്ദേശിച്ചു: സ്വകാര്യ ആശുപത്രി രണ്ട് മിനിട്ടു കൊണ്ട് പുറത്തെടുത്തു.

0
മാനന്തവാടി: . സർക്കാർ ആസ്പത്രിയിൽ നിന്നും
ആറ് വയസ്സുള്ള കുട്ടിക്ക് ചികിത്സ നൽകുന്നതിൽ വീണ്ടും അനാസ്ഥ.
മൂക്കിൽ മോതിരം കേറിപ്പോയ കുട്ടിക്ക് മാനന്തവാടിജില്ലാ ആസ്പത്രിയിൽ നിന്നും സർജറി ചെയ്യാൻ ഡോക്ടർ നിർദ്ദേശിച്ചു.ഡിസ്ചാർജ് വാങ്ങി സ്വകാര്യ ആസ്പത്രിയിൽ ചികിത്സ തേടിയ കുട്ടിയുടെ മുക്കിൽ നിന്നും രണ്ട് മിനിറ്റിനുള്ളിൽ മോതിരം (റിംഗ്) പുറത്തെടുത്തു.
വെള്ളമുണ്ട എട്ടേനാലിലെ കെ.കെ.സി.റസ്സാഖ് ആശിന എന്നിവരുടെ മകൾ ആയിഷറിത (6)
ക്കാണ് ചികിത്സ നൽകുന്നതിൽ അനാസ്ഥ കാണിച്ചത്.
ഞായറാഴ്ച രാത്രി 11.45നാണ് മൂക്കിൽ മോതിരം കേറിപ്പോയതിനെ തുടർന്ന് ആയിഷറിതയെ മാനന്തവാടി ജില്ലാ ആസ്പത്രിയിലെത്തിച്ചത്.
പ്രാഥമിക ചികിത്സ നൽകി 
അടുത്ത ദിവസം രാവിലെ ഇ.എൻ.ടി.സ്പെഷലിസ്റ്റ് ഡോക്ടറെ സമീപിക്കാൻ നിർദ്ദേശിച്ച ശേഷം ആസ്പത്രിയിൽ നിന്നും പറഞു വിട്ടു.തിങ്കളാഴ്ച രാവിലെ 9 മണിക്ക് ജില്ലാ ആസ്പത്രിയിലെത്തി
 ഇ.എൻ.ടി. സ്പെഷലിസ്റ്റിന്റെ നിർദ്ദേശപ്രകാരം എക്സറേ എടുത്തു. 
എക്സറെ ശരിയായില്ലെന്ന് പറഞ് മൂന്ന് തവണയാണ് ഡോക്ടർ ആയിഷറി തയുടെ എക്‌സറെ എടുപ്പിച്ചത്.
ആയിഷറിതയെ ഒന്ന് പരിശോധിക്കുക പോലും ചെയ്യാതെ എക്സറെ മാത്രംനോക്കിയ ശേഷം അനസ്തേഷ്യ നൽകി സർജറി ചെയ്യണമെന്നും, അനസ്തേഷ്യ ഡോക്ടറെ കാണാനും നിർദ്ദേശിക്കുകയായിരുന്നു.
അനസ്തേഷ്യ ഡോക്ടറെ കണ്ടതിനെ തുടന്ന് തുടർന്ന് നിരവധി ലാബ് ടെസ്റ്റിന് നിർദ്ദേശിക്കുകയായിരുന്നു.
എച്ച്.ഐ.വി.അടക്കമുള്ള ലാബ് ടെസ്റ്റ് എടുത്ത് ഉച്ചക്ക് 1.30. മണിക്ക് റിപ്പോർട്ടുമായി അനസ്തേഷ്യ ഡോക്ടറെ സമീപിച്ചു. ഡോക്ടർ വീണ്ടും ഇ.എൻ.ടി.സ്പെഷലിസ്റ്റ് ഡോക്ടറെ കാണാൻ നിർദ്ദേശിക്കുകയായിരുന്നു. ഇ. എൻ.ടി.ഡോക്ടർവീട്ടിൽ ചെന്ന് കാണണമെന്ന് വാശിപ്പിടിക്കുകയും ചെയ്തു.
ചൊവ്വാഴ്ച രാവിലെ 8 മണിക്ക് സർജറി ചെയ്യാമെന്നും ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു.
: ആസ്പത്രിയിലെത്തി

തിങ്കളാഴ്ച രാവിലെ മുതൽ സർജറി ചെയ്യാൻ സാദ്ധ്യതയുള്ളതിനാൽ ആയിഷറിതഭക്ഷണമൊന്നും കഴിക്കാത്തതിനാൽ വളരെ അവശയാവുകയും തളരുകയും ചെയ്തിരുന്നു.
വീണ്ടും അടുത്ത ദിവസത്തേക്ക് സർജറി മാറ്റിയത് കുടുംബാംഗങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായിരുന്നു.
ഏറെ അസ്വസ്തതകൾ പ്രകടിപ്പിച്ച ആയിഷറിതയെകുടുംബാംഗങ്ങൾ കൽപ്പറ്റയിലെ ഒരു സ്വകാര്യ ആസ്പത്രിയിൽതിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിക്ക്
ചികിത്സക്ക്എത്തിക്കുകയായിരുന്നു.
ആയിഷറിതയെ പരിശോധിച്ച ഡോക്ടർഎക്സറേയോ മറ്റ് ടെസ്റ്റ് ക ളൊന്നുമില്ലാതെ മൂക്കിൽ കേറിയ മോതിരം (റിംഗ്) രണ്ട് മിനിറ്റിനകം പുറത്തെടുക്കുകയായിരുന്നു.
150 രൂപ മാത്രമാണ് ആസ്പത്രിയിൽ ചിലവായത്.
ജില്ലാ ആസ്പത്രിയിൽ നിന്ന് തന്നെ ചികിത്സ തേടിയിരുന്നുവെങ്കിൽ അനാവശ്യമായി ആയിഷറിതയെ സർജറി ചെയ്യുമായിരുന്നു. കുടുംബാംഗങ്ങളുടെ അവസരോചിതമായ ഇടപെടലാണ് ശസ്ത്രക്രിയ ഒഴിവാക്കിയത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *