September 3, 2026

ആൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു.

0
MG_4403.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ. :   ആൾ കേരള കാറ്ററേഴ്സ്  അസോസിയേഷൻ വയനാട് ജില്ലാ  കമ്മറ്റിയുടെ നേതൃത്വത്തിൽ മെമ്പർഷിപ്പ് ക്യാമ്പയിനും സംസ്ഥാന നേതാക്കൾക്കുള്ള സ്വീകരണവും  സംഘടിപ്പിച്ചു. കൽപ്പറ്റ അഫാസ് ഓഡിറ്റോറിയത്തിൽ വെച്ച്നടത്തിയ പരിപാടി എ.കെ.സി.എ. സംസ്ഥാന പ്രസിഡണ്ട് പ്രിൻസ് ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ സി ജയൻ സ്വാഗതവും  ജില്ലാ പ്രസിഡണ്ട്  സിഎൻ ചന്ദ്രൻ അധ്യക്ഷതയും വഹിച്ചു. യോഗത്തിൽ സംസ്ഥാന നേതാക്കളായ വി സുനു കുമാർ, ജിജിൻ മത്തായി, ഷാഹുൽ ഹമീദ്, കെ.സത്യൻ, എം.കബീർ എന്നിവർ സംസാരിച്ചു. ടി കെ രാധാകൃഷ്ണൻ  നൂതന കാറ്ററിംങ്ങ് സംവിധാനങ്ങളെക്കുറിച്ച്  പഠന  ക്ലാസ്സ് നയിച്ചു. യോഗത്തിൽ  ജില്ലാ ട്രഷറർ ഹാജാഹുസൈൻ നന്ദി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *