November 7, 2026

എന്‍ ഊര് അപേക്ഷ ക്ഷണിച്ചു

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ


       ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് വയനാടിന്റെ ഭാഗമായി എന്‍ ഊര് പദ്ധതിയും ഭാരത് പെട്രോളിയവുമായി സഹകരിച്ച് ജില്ലയിലെ ആദിവാസി ഗുണഭോക്താക്കള്‍ക്ക് സ്വയം തൊഴില്‍ പരിശീലനം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. മുന്‍പരിചയമുള്ള വിദഗ്ധരായ വ്യക്തിഗത പരിശീലകര്‍ക്കും സ്ഥാപനങ്ങള്‍ക്കും അപേക്ഷിക്കാം. വംശീയ ഭക്ഷ്യ ഉല്‍പ്പന്ന നിര്‍മ്മാണം, മാനിപ്പുല്ല് കരകൗശല നിര്‍മ്മാണം, ഗോത്ര സംഗീതോപകരണ നിര്‍മ്മാണം, മുള കരകൗശല ഉല്‍പ്പന്ന നിര്‍മ്മാണം, ചിരട്ട കരകൗശല ഉല്‍പ്പന്ന നിര്‍മ്മാണം, ശില്‍പ്പകാര്‍ ട്രൈബല്‍ പെയിന്റിംങ്, വാര്‍ലി ട്രൈബല്‍ പെയിന്റിംഗ്, നെറ്റിപ്പട്ട നിര്‍മ്മാണം, മുള മ്യൂറല്‍ പെയിന്റിംഗ്, മണ്‍പാത്ര മ്യൂറല്‍ പെയിന്റിംഗ്, തുണിസഞ്ചി നിര്‍മ്മാണം എന്നിവയിലാണ് പരിശീലനം നല്‍കേണ്ടത്.  പരിശീലനത്തിനായുള്ള യന്ത്ര സാധന സാമഗ്രികള്‍ പരിശീലകര്‍ സംഘടിപ്പിക്കണം.  അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 10. വിലാസം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, എന്‍ ഊര് ചാരിറ്റബിള്‍ സൊസൈറ്റി, സിവില്‍ സ്റ്റേഷന്‍, കല്‍പ്പറ്റ-673122.  ഫോണ്‍ 04936 202011, 8921754970.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *