April 20, 2024

അതിരാറ്റുകുന്നിൽ കടുവയിറങ്ങി: നാട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴക്ക് : വനപാലകർ തിരച്ചിൽ നടത്തുന്നു.

0
Img 20191211 Wa0130.jpg
കൽപ്പറ്റ:
കടുവാ ഭീതിയിൽ, പൂതാടി പഞ്ചായത്തിലെ അതിരാറ്റ് കുന്ന് പ്രദേശം ,ഇന്ന് രാവിലെ ഗുരുമന്ദിരം ഭാഗത്തെ തോട്ടത്തിൽ നിന്നും റോഡ് മുറിച്ചുകടന്ന കടുവയെ കണ്ട് പാലളക്കാൻ വന്ന ആളുകൾ തലനാരിഴക്കാണ് രക്ഷപെട്ടത് ,, വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് കടുവക്കായി തിരച്ചിൽ നടത്തിയെങ്കിലും ,കണ്ടെത്താനായിട്ടില്ല .
ഇന്ന് രാവിലെ പാലളക്കാൻ എത്തിയ കർഷകരാണ് , അതിരാറ്റ്ക്കുന്ന് ഗുരുമന്ദിരം റോഡ് മുറിച്ച് കടക്കുന്ന കടുവയെ കണ്ടത് ,ഇവർ ബഹളം വെച്ചതിനെ തുടർന്ന് സമീപത്തെ തോട്ടത്തിലേക്ക് കേറിയ കടുവയെ പിന്നീട് കാണാതായി ,വിവരമറിഞ്ഞ് ,ഇരുളം ,പുൽപ്പള്ളി ,ഫോറസ്റ്റ് സെക്ഷൻ ഓഫിസുകളിൽ നിന്ന് ,വനപാലക സംഘവും സ്ഥലത്ത് എത്തി ,പടക്കം പൊട്ടിച്ച് സമീപകൃഷിയിടങ്ങളിൽ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും ,കടുവയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല ,കഴിഞ്ഞ ദിവസം രാത്രി കടുവയുടെ മുരൾച്ച കേട്ടതായി നാട്ടുകാർ പറഞ്ഞു ,അതിരാറ്റ്കുന്ന് പ്രദേശത്തെ ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലം കാട്കയറി മൂടി കിടക്കുകയാണ് ,ഇവിടെ കടുവ തമ്പടിച്ചിട്ടുണ്ട് എന്ന സംശയത്തെ തുടർന്ന് ,നാട്ടുകാരും ,വനം വകുപ്പ് ഉദ്യോഗസ്ഥരും ഇവിടെയും തിരച്ചിൽ നടത്തിയെങ്കിലും ,കാട്ടുപന്നികൾ ഇറങ്ങിയോടുന്നതാണ് കാണാൻ കഴിഞ്ഞത് ,ഇതിനിടയിൽ കടുവ മാരമല ഭാഗത്തേക്ക് നീങ്ങിയതായും പറയപെടുന്നു .  കാട് പിടിച്ചു കിടക്കുന്ന ഈ തോട്ടത്തിന്റെ ഉടമയോട് പല തവണ കാട് വെട്ടി തെളിക്കാൻ ആവശ്യപെട്ടങ്കിലും ഒരു നടപടിയുമില്ലന്ന് നാട്ടുകാർ പറഞ്ഞു ,അതിരാറ്റ്ക്കുന്ന് പ്രദേശത്ത് കടുവയുടെ സാന്നിധ്യം സ്ഥിതീകരിച്ചതോടെ ,നാട്ടുകാർ ഭീതിയിലാണ് കഴിയുന്നത് .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *