May 9, 2026

ചായച്ചാർത്ത് ചിത്ര പ്രദർശനം ആരംഭിച്ചു.

0
IMG-20191212-WA0156.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
മാനന്തവാടി: ചിത്രരചനയിൽ പ്രതീക്ഷയുണർത്തുന്ന പത്തോളം ചിത്രങ്ങളുമായി യുവ ചിത്രകാരൻ വി.വി.സന്തോഷിന്റെ ചായച്ചാർത്ത് എന്ന ചിത്രപ്രദർശനം മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിൽ ആരംഭിച്ചു. ജലച്ചായത്തിലുള്ള പ്രകൃതി ദൃശ്യങ്ങളാണ് ഏറെയും. ചിത്രകാരനായ അരുൺ, ഇ.വി. ചിത്രം വരച്ചു കൊണ്ട് പ്രദർശനം ഉദ്ഘാടനം ചെയ്തു.
ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട് എം.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. വി.പി.ഷിനോജ് സ്വാഗതമാശംസിച്ചു.
സാമൂഹ്യ സേവനത്തിൽ വ്യത്യസ്ഥമായ പാത തുടരുന്ന ശ്രീമതി പി.സരോജിനിയെ ചടങ്ങിൽ ഗ്രന്ഥാലയം പ്രവർത്തകൻ  നിസാർ സി.കെ ആദരിച്ചു. എം.ഗംഗാധരൻ ഉപഹാര സമർപ്പണം നടത്തി. എം.കെ.രവി, എ.ജെ.ചാക്കോ, കെ.കെ.നജ്മത്ത്, കെ.വേലപ്പൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *