November 7, 2026

സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 1.73 കോടി രൂപ അനുവദിച്ചു

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മണ്ഡലത്തിലെ രണ്ട് സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് 1.73 കോടി രൂപ അനുവദിച്ചു. ഗവ.എല്‍ പി സ്‌കൂള്‍ പുലിക്കാട്,ഗവ.എല്‍ പി സ്‌കൂള്‍ വിളമ്പുകണ്ടം  എന്നീ സ്‌കൂളുകളുടെ വികസനത്തിനാണ് തുക അനുവദിച്ചത്. പുലിക്കാട് എല്‍പി സ്‌കൂളിന് 85 ലക്ഷം രൂപയും, വിളമ്പുകണ്ടം എല്‍പി സ്‌കൂളിന് 88.50 ലക്ഷം രൂപയുമാണ് അനുവദിച്ചത്.കാലപഴക്കം ചെന്ന കെട്ടിടത്തിലാണ് നിലവില്‍ ഇരുസ്‌കൂളുകളും പ്രവര്‍ത്തിക്കുന്നത്. നവീകരണത്തിനായി തുക അനുവദിച്ചതോടെ രണ്ട് സ്‌കൂളുകളുടേയും ശോചനീയാവസ്ഥയ്ക്ക് പരിഹാരമാകും. ഉടൻ തന്നെ നവീകരണ പ്രവൃത്തികൾ ആരംഭിക്കും. ഷഹ്ലയുടെ മരണത്തിൻറെ പശ്ചാത്തലത്തിലാണ്  ഉത്തരവ്  ഇറങ്ങിയത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *