May 15, 2024

പൗരത്വബില്ലിനെതിരെ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് യു.ഡി.എഫ് .: ഏതറ്റം വരെയും ചെറുത്ത് നിൽപ്പിനുണ്ടാകുമെന്ന് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ.

0
Img 20191212 Wa0097.jpg
കല്‍പ്പറ്റ: പൗരത്വബില്ലിനെതിരെ  ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് യു.ഡി.എഫ് നേതാക്കൾ: ഏതറ്റം വരെയും ചെറുത്ത് നിൽപ്പിനുണ്ടാകുമെന്ന് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ പറഞ്ഞു.
കേന്ദ്ര-കേരള സര്‍ക്കാരുകളെ ജനവിരുദ്ധ നടപടികള്‍ക്കെതിരെയും രാജ്യത്ത് ബി ജെ പി ഉയര്‍ത്തിക്കൊണ്ടുവരുന്ന വര്‍ഗീയ ഫാസിസത്തിനെതിരെയും, ഭരണഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിക്കൊണ്ട് രാജ്യത്ത് ജാതീയത ഉയര്‍ത്തിക്കൊണ്ട് മതേതര രാജ്യമായ ഇന്ത്യാരാജ്യത്തെ ഛിന്നഭിന്നമാക്കുന്ന വിധത്തിലുള്ള സമീപനത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും ആവശ്യപ്പെട്ടുകൊണ്ടും  രാജ്യത്ത് ഉടനീളം സ്ത്രീകളെ പീഡിപ്പിച്ച് കൊന്നുകളയുന്ന നിലപാടില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടും  യു ഡി എഫ് നടത്തിയ കലക്ട്രേറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എൽ.എ. കേരളത്തിലാണെങ്കില്‍ ഇടതുപക്ഷ സര്‍ക്കാരിന്‍റെ സാമ്പത്തിക നടപടികള്‍ സംസ്ഥാനത്തെ അസ്ഥിരപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ജീവിക്കാന്‍ ഗതിയില്ലാത്ത പാവങ്ങള്‍ പട്ടിണികൊണ്ട് മരിച്ചുവീഴുമ്പോഴും മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശ യാത്രയിലാണ് ' . തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുമ്പില്‍ പട്ടിണി കൊണ്ട് മണ്ണ് വാരി തിന്ന് വിശപ്പടക്കിയ കുട്ടികളുടെ ജീവിതം കണ്ടില്ലെന്ന് ആര്‍ക്കും നിഷേധിക്കാനാവില്ല. ഇതോടൊപ്പം വയനാടിന്‍റെ വളരെ പ്രധാനപ്പെട്ട ആവശ്യങ്ങള്‍ അക്കമിട്ട് നിരത്തിക്കൊണ്ടാണ് യു ഡി എഫ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചത് ' . ജില്ലയിലെ പാവപ്പെട്ട ജനങ്ങളെ പറഞ്ഞുപറ്റിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നടപടികള്‍ക്കെതിരെ പ്രക്ഷോഭസമരത്തിന്‍റെ തുടക്കമാണിതെന്ന് .  യു ഡി എഫ് ചെയര്‍മാന്‍ പി പി എ കരീം, കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍ എന്നിവർ പറഞ്ഞു., കെ .കെ അഹമ്മദ്ഹാജി, മറ്റ് സംസ്ഥാന ജില്ലാനേതാക്കള്‍, യു ഡി എഫ് ഘടകകക്ഷിനേതാക്കള്‍ എന്നിവരും സംസാരിച്ചു. വിജയ പമ്പ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ചിൽ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *