July 14, 2026

നേതി സിനിമ പ്രദര്‍ശനം ഡിസംബര്‍ 18ന്

0
IMG-20191212-WA0170.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ നേതി ഫിലിം സൊസൈറ്റിയുടെ 33-ാം വാര്‍ഷികത്തോടനുബന്ധിച്ച് څകഖഗഘങ…………..چ എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്നു.  മലയാള അക്ഷരമാലയിലെ 51 അക്ഷരങ്ങള്‍ കോര്‍ത്തിണക്കി ദേശീയ സ്പെഷ്യല്‍ ജൂറി പുരസ്കാരം നേടിയ ڇആദിമധ്യാന്തംڈ സിനിമയുടെ സംവിധായകന്‍ ഷെറി തളിപ്പറമ്പ് ഫിലിം സൊസൈറ്റിയുടെ ബാനറില്‍ നിര്‍മ്മിച്ച സിനിമയാണിത്. കഖഗഘങ………….. യുടെ ജില്ലയിലെ ആദ്യ പ്രദര്‍ശനമാണ് ഡിസംബര്‍ 18 ന് വൈകുന്നേരം ആറ് മണിക്ക് കല്‍പ്പറ്റ എം.ജി.ടി. ഹാളില്‍ നടക്കുന്നത്. സിനിമയില്‍ സംവിധായകനായ മനോജ് കാനയാണ് നായകന്‍.  കൂടെ ഗ്രാമീണ നാടക നടന്‍ കോക്കോടന്‍ നാരായണനും അഭിനയിക്കുന്നു.  സിനിമയോട് താല്‍പര്യമുള്ള സാധാരണക്കാര്‍ക്ക് നിര്‍മ്മാതാവും സംവിധായകനും നടനുമാകാന്‍ സാധിക്കണം എന്ന കാഴ്ചപ്പാടിലാണ് ഈ സിനിമ ഒരുക്കിയത്.  മലയാളത്തിലെ ഏറ്റവും ചെലവ് ചുരുങ്ങിയ സിനിമയാണിത്.  സാധാരണക്കാരനും സിനിമയെ പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷെറി ഈ സിനിമ ഒരുക്കിയത്.   
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *