March 29, 2024

വിദേശ മലയാളിയായ സുഹൃത്തിനെ വഞ്ചിച്ച കേസിൽ കുഞ്ഞാറ്റ രാജനെ കോടതി ശിക്ഷിച്ചു

1
കൽപ്പറ്റ:
വിദേശ മലയാളിയായ സുഹൃത്തിനെ വഞ്ചിച്ച് 
റിസോർട്ട് പ്രോജക്ടിന്റെ പകുതിയിലേറെ തട്ടിയെടുത്ത മുൻ പി ഡബ്ളിയു ഡി ഓവർസിയർ തിക്കോടി സ്വദേശി മഠത്തിൽ കുളങ്ങര രാജനെ സുൽത്താൻ ബത്തേരി സബ് കോടതി ശിക്ഷിച്ചു. കുഞ്ഞാറ്റ രാജൻ വഞ്ചിച്ച് വസ്തുതട്ടിയെടുത്ത ഒരേക്കർ 6 സെന്റ് സ്ഥലവും അതിലെ നിർമ്മിതികളും, അധികമായി ഈടാക്കിയ 36,75,000 രൂപയും, കോടതിച്ചിലവും
യഥാർത്ഥ ഉടമയായ ഓസ്ട്രേലിയൻ പൗരത്വമുള്ള കൊയിലാണ്ടി കീഴരിയൂർ സ്വദേശി ഡോ:ഇയ്യാലോൽ
രാജന് തിരികെ നൽകാൻ സുൽത്താൻ ബത്തേരി സബ് കോടതി ഉത്തരവായി.
വയനാട് വെള്ളമുണ്ട പന്ത്രണ്ടാം മൈലിൽ പാതി വഴിയിൽ നിർമ്മാണം മുടങ്ങിയ 2 ഏക്കർ 6
സെന്റ് സ്ഥലവും അതിലെ നിർമ്മിതികളും ഏറ്റെടുത്ത് മിസ്റ്റി ഹാവെൻ എന്ന പേരിൽ 
റിസോർട്ട് പ്രൊജക്റ്റ് തുടങ്ങാനായി കുഞ്ഞാറ്റ രാജന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ട് വഴിമാതം 1,96.15,200 രൂപ ഡോ: രാജൻ നൽകിയിരുന്നു. നേരിട്ടും മറ്റുമായി പത്തു
ലക്ഷത്തോളം രൂപ വേറെയും നൽകി. 
ഡോ: രാജനെ വഞ്ചിച്ച് സ്വന്തമാക്കിയ ഒരേക്കർ ആറ് സെന്റ് സ്ഥലവും അതിലുള്ള നിർമ്മിതികളും ചേർത്ത് കുഞ്ഞാറ്റ രാജൻ സ്വന്തമായി മിസ്റ്റി ഗ്രീൻ എന്ന പേരിൽ ഒരു ഹോം സ്റ്റേ നടത്തി വരികയായിരുന്നു.
ജനപ്രതിനിധികളടക്കം പ്രശ്നത്തിൽ മദ്ധ്യസ്ഥം വഹിച്ചവരുടെ മുന്നിൽ, തർക്കത്തിൽ പെട്ട
വസ്തുക്കൾ, യഥാർത്ഥ ഉടമയായ ഡോ. രാജന്റെ പേരിൽ തിരിച്ച് രജിസ്റ്റർ ചെയ്തു കൊടുക്കാമെന്ന് പല തവണ സമ്മതിക്കുകയും എഗ്രിമെന്റിൽ ഒപ്പുവെക്കുകയും ചെയ്ത
കുഞ്ഞാറ്റ രാജൻ അതിൽ നിന്നെല്ലാം ഒഴിഞ്ഞു മാറുകയും മാനന്തവാടിയിലെ
ചില അധികാര കേന്ദ്രങ്ങളുടെ സഹായത്തോടെ നാടുവിടുകയും ചെയ്തു.
പിന്നീട് ഈ കേന്ദ്രങ്ങൾ തന്നെ റിസോർട്ട് ഉടമയെ തട്ടിക്കൊണ്ടുപോയെന്നും
കൊന്നുകളഞ്ഞെന്നും മറ്റും പത്രങ്ങളിലും ചാനലുകളിലും സമൂഹ മാധ്യമങ്ങളിലും വാർത്ത
പ്രചരിപ്പിച്ചു. ആക്ഷൻ കമ്മറ്റി രൂപികരിച്ച് നിരവധി പൊതുയോഗങ്ങളും നടത്തി. കുഞ്ഞാറ്റ രാജന്റെ തിരോധാനം വയനാട്ടിലും കോഴിക്കോട്ടും വൻ കോളിളക്കമുണ്ടാക്കിയ
സംഭവമായിരുന്നു. ഒരു മാസത്തെ അജ്ഞാതവാസത്തിന് ശേഷം കുഞ്ഞാറ്റ രാജനെ മദ്ധ്യ പ്രദേശിൽ നിന്നും മൊബൈൽ  ടവർ ലൊക്കേഷൻഷൻ പിൻതുടർന്ന് പോലീസ് പിടികൂടി നാട്ടിലെത്തി. ഇതെ തുടർന്നാണ് ഡോ.രാജൻ ബത്തേരി കോടതിയിൽ കേസ് നൽകുകയും  സുൽത്താൻ ബത്തേരി സബ്  കോടതി കുഞ്ഞാറ്റ രാജനെ ശിക്ഷിച്ചത്.
AdAdAd

Leave a Reply

1 thought on “വിദേശ മലയാളിയായ സുഹൃത്തിനെ വഞ്ചിച്ച കേസിൽ കുഞ്ഞാറ്റ രാജനെ കോടതി ശിക്ഷിച്ചു

  1. Oru karyathe patti ariyathe chumma vayil thonniyathu ezhuthivekkalle….thaan adhyam enthanu karyam poyi noku man…Kunjatta rajan jeevithakalam muzhuvan undakkiyathum,bakki ayalude property muzhuvan vittittum anu resortil kondupoyi ittathu..pine ee paranja australian rajan ayal partnershipil kure ethupole resort undakki ella partnersum ayi adi undakki ellam nashippikunna oru psycho doctor anu..ayal ayal avide ulla local partyku paisa koduthu jeevikan sammadhikanjittanu kunjatta rajan manasu maduthu nadu vittathu…enittu etho sthalathu mari idan dress polum illathe nadakunnayirunnu…veetil entha sambhavichathu ariyathe oru marana veedinte pradheedhi ayirunnu kurachu divasam…man missing case oke koduthu..kurachu divasam kazhinjappo etho telephone boothil ninnu veetileku rajan thanne anu vilichathu…enittu evidunnu rajante makanum marumakanum oru policekaraneyum kooti avide poyi thirichu konduvannathanu ee paranja kunjatta rajane…chumma paisakku vendi kalla news ezhuthathe adhuvanichu jeeviku …

Leave a Reply

Your email address will not be published. Required fields are marked *