July 14, 2026

അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് ഇനി രണ്ടു ദിനനാളുകൾ മാത്രം.

0
By ന്യൂസ് വയനാട് ബ്യൂറോ
പിണങ്ങോട് ഫ്ളെഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് ഇനി രണ്ടു ദിനനാളുകൾ മാത്രം. ഫുട്ബോൾ പ്രേമികൾ ഉറ്റുനോക്കുന്ന ഈ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്.
ടൗൺ ടീം പിണങ്ങോടിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 13 മുതൽ പിണങ്ങോട് ഫ്ളെഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടത്തുന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലെത്തി. മൂവായിരത്തിലധികം ആളുകൾക്ക് കളി കാണാനുള്ള ഈ ഗ്യാലറിയിൽ 500 സ്ത്രീകൾക്കുള്ള പ്രത്യേക ഇരിപ്പിടം സൗകര്യവും  ഒരുക്കിയിട്ടുണ്ട്.  കേരള സെവൻസ് ഫുട്ബോൾ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത കേരളത്തിലെ പ്രശസ്തരായ 16 ടീമുകളാണ് മത്സരത്തിൽ അണിനിരക്കുക. 
ഗ്രൗണ്ട് ലെവലിങ് ഉൾപ്പെടെ രണ്ടു ഘട്ടങ്ങളിലായി 6 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ പിണങ്ങോട് പ്രദേശത്തെ ചെറുപ്പക്കാരായ ഫുട്ബോൾ പ്രേമികളുടെ  കൂട്ടായ്മയായ ടൗൺ ടീം പിണങ്ങോടിനു കഴിഞ്ഞിട്ടുണ്ട്.   സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഫൈനൽ മത്സരത്തിൽ വിജയിക്കുന്ന ടീമിന് ഒരു ലക്ഷം രൂപയും ട്രോഫിയും റണ്ണേഴ് അപ്പിന് അമ്പതിനായിരം രൂപയും ട്രോഫിയുമാണ് നൽകുക. ഫുട്ബോൾ മത്സരങ്ങളിൽ നിന്നും ലഭിക്കുന്ന തുക പ്രദേശത്തെ കിഡ്നി ക്യാൻസർ രോഗികളുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ചെറിയ കുട്ടികൾക്ക് വേണ്ടിയുള്ള വിദേശ കോച്ചിനെ ഫുട് ബോൾ അക്കാദമിയുടെ വളർച്ചയ്ക്കും ഉപയോഗപ്പെടുത്തുമെന്നാണ്  ഭാരവാഹികൾ പറയുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *