June 20, 2026

കൽപ്പറ്റയിൽ വൈഎം.സി.എ ഡേ കെയര്‍ ഉദ്ഘാടനം വ്യാഴാഴ്ച .

0
IMG-20191212-WA0274.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
കല്‍പ്പറ്റ: വൈഎംസിഎ കല്‍പ്പറ്റ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ അമ്പിലേരിയില്‍ ആരംഭിക്കുന്ന ഡേ കെയര്‍ ആന്‍ഡ് പ്ലേ സ്‌കൂളിന്റെ ഉദ്ഘാടനം വ്യാഴാഴ്ച  വൈകിട്ട് മൂന്നിന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈഎംസിഎ ദേശീയ പ്രസിഡന്റ് റിട്ടയേര്‍ഡ് ജസ്റ്റിസ് ജെ.ബി. കോശി ഉദ്ഘാടനം ചെയ്യും. അന്താരാഷ്ട്ര നിലവാരത്തില്‍ ആരംഭിക്കുന്ന സ്‌കൂളില്‍ പരിശീലനം ലഭിച്ച അധ്യാപകരായിരിക്കും കുട്ടികളെ പരിചരിക്കുക. വിശാലമായ കളിസ്ഥലം, കൃത്യമായ ഇടവേളകളില്‍ ഡന്റല്‍, മെഡിക്കല്‍ പരിശോധനകള്‍, മാലിന്യമുക്തമായി അന്തരീക്ഷം, ജൈവ രീതിയില്‍ സ്‌കൂളില്‍ തന്നെ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ ഉപയോഗിച്ചുള്ള ഭക്ഷണം തുടങ്ങിയവ സ്‌കൂളിന്റെ പ്രത്യേകതകളാണ്. ഇതിനോടനുബന്ധിച്ച് ഡാന്‍സ്, ട്യൂഷന്‍ ക്ലാസ്, യോഗ പരിശീലനം എന്നിവയും ഒരുക്കിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ വൈഎംസിഎ പ്രസിഡന്റ് സിബി ജോസഫ്, ജനറല്‍ സെക്രട്ടറി സി.എച്ച്. സ്റ്റാന്‍ലി, പ്ലേ സ്‌കൂള്‍ കണ്‍വീനര്‍ കെ.ഐ. വര്‍ഗീസ് എന്നിവര്‍ സംബന്ധിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *