March 28, 2024

അംബേദ്കര്‍ സമഗ്ര കോളനി വികസനം:· 8 കോളനികളില്‍ അടിസ്ഥാന സൗകര്യത്തിനായി 1 കോടി വീതം ചെലവിടും.

0

 മന്ത്രി എ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്യും

കൽപ്പറ്റ: 
    സംസ്ഥാന പട്ടികവര്‍ഗ്ഗ പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കി വരുന്ന അംബേദ്കര്‍ സമഗ്ര കോളനി വികസനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാനന്തവാടി താലൂക്കിലെ എട്ട് കോളനികളില്‍ നടപ്പാക്കുന്ന വികസന പ്രവൃത്തികളുടെ ഉദ്ഘാടനം ഡിസംബര്‍ 15 ന് രാവിലെ 10 ന്് തിരുനെല്ലി ചേക്കോട്ട് കോളനിയില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി എ.കെ.ബാലന്‍ നിര്‍വഹിക്കും. ഒ.ആര്‍.കേളു എം.എല്‍.എ അധ്യക്ഷത വഹിക്കും. പട്ടികവര്‍ഗ്ഗക്കാരുടെ സാമൂഹിക സാമ്പത്തിക വികസനം ലക്ഷ്യമാക്കിയുള്ള  പദ്ധതിയാണിത്. ഒരു കോടി രൂപയാണ് ഓരോ കോളനിക്കുമായി ചെലവഴിക്കുക.  മാനന്തവാടി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിനു കീഴില്‍ വരുന്ന തിരുനെല്ലി പഞ്ചായത്തിലെ ചേക്കോട്ട്, കൈതവള്ളി, പുഴവയല്‍ കോളനികള്‍ വെള്ളമുണ്ട പഞ്ചായത്തിലെ പടക്കോട്ടുകുന്ന്, പുറവഞ്ചേരി, കാക്കഞ്ചേരി കോളനികള്‍ തൊണ്ടര്‍നാട് പഞ്ചായത്തിലെ പാലിയണ, വീട്ടിയാമ്പറ്റ, കുന്നിയോട് എന്നീ കോളനികളിലെ വികസന പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നത്. ഊരുകൂട്ടം നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുക. ഭവന നിര്‍മ്മാണം, കുടിവെള്ളം, ആരോഗ്യം, കൃഷി, ഗതാഗത സൗകര്യം, വീട് പുനരുദ്ധാരണം തുടങ്ങിയവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ മോണിറ്ററിങ്ങ് ജില്ലാ കലക്ടര്‍ അധ്യക്ഷനായ സമിതിക്കാണ്. മാര്‍ച്ച് 31 നകം പദ്ധതി പൂര്‍ത്തീകരിക്കും. ജില്ലയില്‍ ആകെ 20 കോളനികളിലാണ് അംബേദ്കര്‍ സമഗ്ര കോളനി വികസനം പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന സ്‌കൂള്‍ കായിക മത്സരത്തില്‍ ഒരു സ്വര്‍ണ്ണം, ഒരു വെളളി 2 വെങ്കലം മെഡലുകള്‍  നേടിയ കാട്ടിക്കുളം ഗവ. ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി അമ്മാനി കോളനിയിലെ എ.ബി വിമലിനെ ചടങ്ങില്‍ ആദരിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *