April 26, 2024

അതിജീവനച്ചങ്ങല തീർത്ത് കേരള എൻ.ജി ഒ അസോസിയേഷൻ

0
Img 20191213 Wa0255.jpg
 
കൽപ്പറ്റ: അധികാര വികേന്ദ്രീകരണം സംരക്ഷിക്കുക പഞ്ചായത്തുകളെ നിലനിർത്തുക ജീവനക്കാരുടെ ആശങ്കകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കേരള എൻ.ജി ഒ അസോസിയേഷന്റെ നേതൃത്വത്തിൽ ജീവനക്കാർ വയനാട് ജില്ലാ പഞ്ചായത്തിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തുകയും അതിജീവന ചങ്ങല തീർക്കുകയും ചെയ്തു.
പൊതുജനങ്ങൾക്കും ജീവനക്കാർക്കും യാതൊരു പ്രയോജനവുമില്ലാത്ത തദ്ദേശ പൊതുസർവീസ് രൂപീകരണം ജീവനക്കാരുടെ ജോലി ഭാരത്തിനനുസരിച്ച് സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കുകയും ജീവനക്കാരെ സങ്കീർണ്ണമായ നിയമനടപടികളിലേക്ക് തള്ളിവിടാത്ത രീതിയിൽ സീനിയോറിറ്റി ഉൾപ്പെടെയുള്ള അവ്യക്തതകൾ നീക്കുകയും ചെയ്തതിനു ശേഷം മാത്രമേ നടപ്പിൽ വരുത്താൻ സർക്കാർ നടപടികൾ ആരംഭിക്കുയുള്ളുവെന്ന് ഉറപ്പു വരുത്തണമെന്ന് അതിജീവനച്ചങ്ങല ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് ആവശ്യപ്പെട്ടു. ലൈജു ചാക്കോ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.സി സത്യൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ കെ.ടി ഷാജി, ടി.അജിത്ത്കുമാർ, ആർ. രാംപ്രമോദ്, എം.സി ശ്രീരാമകൃഷ്ണൻ, എം.ജി.അനിൽകുമാർ, ഗ്ലോറിൻ സെക്വീര, എൻ.വി അഗസ്റ്റിൻ, വി.ജി.ജഗദൻ, അഭിജിത്ത് സി.ആർ, എം.എ ബൈജു, ഡെന്നിഷ് മാത്യു തുടങ്ങിയവർ സംസാരിച്ചു.  പ്രതിഷേധ പ്രകടനത്തിന് ബിജു കെ.ജെ, ബിന്ദുലേഖ കെ.വി, രാകേഷ് എം.എസ്, പരമേശ്വരൻ, ജി. പ്രവീൺകുമാർ തുടങ്ങിയവർ നേതൃത്വം നൽകി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *