May 9, 2026

വയനാട് മെഡിക്കൽ കോളേജിന്റെ പ്രവർത്തനം മാനന്തവാടി ജില്ലാശുപത്രിയിൽ ആരംഭിക്കണം: സിപിഐ

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വയനാട്  മെഡിക്കൽ കോളേജിന്റെ പ്രവർത്തനം  ആരംഭിക്കുന്നതിന് കാലതമാസം നേരിടുന്ന സഹജര്യത്തിൽ മെഡിക്കൽ കോളേജ് താൽക്കാലികമായി മാനന്തവാടി ജില്ലാശുപത്രിയിൽ ആരംഭിക്കണമെന്ന് സി.പി.ഐ മാനന്തവാടി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.മെഡിക്കൽ കോളേജിന്റെ പ്രവർത്തനം ആരംഭിക്കാൻ വൈകുന്നത് കൊണ്ട് നിരവധി മനുഷ്യ ജീവിതം നഷ്ടപ്പെടുന്ന സാഹജര്യം നിലവിലുണ്ടന്നും മെഡിക്കൽ കോളേജിന്റെ പ്രവർത്തനം കാലതമാസം കൂടതെ ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.പി വിജയൻ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ ബാബു, മണ്ഡലം സെക്രട്ടറി വി.കെ ശശിധരൻ, കൃഷ്ണൻകുട്ടി, ഷീലാ ഗംഗാധരൻ, ഉമാകൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *