May 9, 2026

കൽപ്പറ്റയിൽ സംയുക്ത ക്രിസ്മസ് ആഘോഷം നാളെ .

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: സൗത്ത് വയനാട് എക്യുമെനിക്കല്‍ ക്രിസ്മസ് ഫോറത്തിന്റെ നേതൃത്വത്തില്‍ നാളെ  വൈകുന്നേരം അഞ്ചിനു കല്‍പ്പറ്റ തിരുഹൃദയ ദേവാലയത്തില്‍ സംയുക്ത ക്രിസ്മസ് ആഘോഷം നടത്തും. ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുല്ല ഉദ്ഘാടനം ചെയ്യും. ഫോറം ചെയര്‍മാന്‍ മാര്‍ട്ടിന്‍ ഇലഞ്ഞിപ്പറമ്പില്‍ അധ്യക്ഷത വഹിക്കും.കോഴിക്കോട് രൂപത വികാരി ജനറാള്‍ മോണ്‍.ഡോ.ജെന്‍സണ്‍ പുത്തന്‍വീട്ടില്‍ ക്രിസ്മസ് സന്ദേശം നല്‍കും. വിവിധ സഭകളെ പ്രതിനിധാനം ചെയ്ത് ഫാ.പോള്‍ ആന്‍ഡ്രൂസ്, ഫാ.എന്‍.കെ. സണ്ണി, ഫാ.ജോസ് വടയാപറമ്പില്‍, റവ.ഡോ.ജേക്കബ് മിഖായേല്‍, ഫാ.ജോജോണ്‍. ഫാ.തോമസ് ചമതയില്‍, ഫാ.ബിജു പീറ്റര്‍ എന്നിവര്‍ പ്രസംഗിക്കും. കാരള്‍ഗാനം, ഡാന്‍സ്, സ്‌കിറ്റ്, ടാബ്ലോ മത്സരങ്ങള്‍ ഉണ്ടാകുമെന്നു ഉണ്ടാകുമെന്നു  സംഘാടക സമിതി ഭാരവാഹികളായ ഫാ.ജോണ്‍ വെട്ടിമലയില്‍, ജോണ്‍സണ്‍ ജോസഫ് എന്നിവര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *