September 28, 2023

ലൂസി കളപ്പുരക്കെതിരെ കരക്കാമലയിൽ വിശ്വാസ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിച്ചു.

1
IMG_20191214_210113.jpg
പനമരം: സഭക്കെതിരെയുള്ള    ലൂസി കളപ്പുരയുടെ പ്രവര്‍ത്തികളിൽ   പ്രതിഷേധിച്ച് കാരക്കാമല ഇടവകാംഗങ്ങളുടെ കൂട്ടായ്മയായ സേവ് കാരക്കാമലയുടെ നേതൃത്വത്തില്‍ വിശ്വാസ സംരക്ഷണ കൂട്ടായ്മയ സംഘടിപ്പിച്ചു. സഭയെ തകര്‍ക്കുന്ന രീതിയില്‍ അസത്യപ്രസ്താവനകള്‍ നടത്തുന്നവര്‍ക്കെതിരേ ശബ്ദം ഉയര്‍ത്താന്‍ കൂട്ടായ്മ തീരുമാനിച്ചു.  ലൂസി കളപ്പുര പുറത്ത്  പോയി ഇടവകയിലെ വിശ്വാസികള്‍ തനിക്കൊപ്പമാണെന്ന് വ്യാജ പ്രചരണം നടത്തുകയാണ്. സിസ്റ്റര്‍ ലൂസിയുടെ സേവനം ഇടവകയ്ക്ക് ആവശ്യമില്ലെന്നും കൂട്ടായ്മ അഭിപ്രായപ്പെട്ടു.
വിശ്വാസ സംരക്ഷണ വേദി  കണ്‍വീനര്‍ ജോസ് പുന്നക്കുഴി ഉദ്ഘാടനം ചെയ്തു. സണ്ണി പേര്യകൊട്ടില്‍ അധ്യക്ഷത വഹിച്ചു. സാലു അബ്രഹാം മേച്ചേരില്‍, സ്‌കറിയ കുന്നുമ്പുറത്ത്,  ചിന്നമ്മ ജോസ് പുല്‍പ്പറമ്പില്‍,  റോബിന്‍ ഇലവുങ്കല്‍,  അഭിനവ് വെട്ടുപാറപ്പുറത്ത്, ആന്‍ജോ ആഡ്രൂസ് ഏറത്ത് തുടങ്ങിയവര്‍ സംസാരിച്ചു
AdAdAd

Leave a Reply

1 thought on “ലൂസി കളപ്പുരക്കെതിരെ കരക്കാമലയിൽ വിശ്വാസ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിച്ചു.

  1. നിങ്ങളെ പോലുള്ളവർ ആണ് സഭയുടെ ഈ തരുണത്തിൽ ഉള്ള അധ:പതനത്തിനു കാരണക്കാർ

Leave a Reply

Your email address will not be published. Required fields are marked *