March 28, 2024

പൗലോസ് പൂമറ്റത്തില്‍ കോര്‍ എപ്പിസ്‌കോപ്പ നിര്യാതനായി.

0
Img 20191214 193131.jpg
കൽപ്പറ്റ:
വയനാടിന്റെ ആത്മീയവും ഭൗതികവുമായ പുരോഗതിക്കു വേണ്ടി സ്വന്തംകാര്യങ്ങള്‍ മാറ്റിവെച്ച് പ്രശംസനീയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച  പൗരോഹിത്യ ശ്രേഷ്ഠനായ ഫാ. പൗലോസ് പൂമറ്റത്തില്‍ വിടവാങ്ങി.
എറണാകുളം ജില്ലയിലെ കടമറ്റം കരയില്‍ 1925 ഏപ്രില്‍ 23-നാണ് പൗലോസ് പൂമറ്റത്തില്‍ കോര്‍ എപ്പിസ്‌കോപ്പ ജനിച്ചത്. 68 വർഷങ്ങൾക്ക്  മുൻപ് വൈദികപട്ടം സ്വീകരിച്ച്  മീനങ്ങാടി  സെന്റ് പീറ്റേഴ്‌സ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ തുടര്‍ച്ചയായി 47 വര്‍ഷം വികാരിയായി. ചീങ്ങേരി, തൃക്കൈപ്പറ്റ, പുല്പള്ളി, കണിയാമ്പറ്റ, കാര്യമ്പാടി എന്നിവിടങ്ങളില്‍ പള്ളികള്‍ സ്ഥാപിക്കുന്നതിനും സുല്‍ത്താന്‍ബത്തേരി സെന്‍റ് മേരീസ് കോളേജ്, കാര്യമ്പാടി കണ്ണാശുപത്രി തുടങ്ങിയ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിലും മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു.
നിലവില്‍ ബത്തേരി സെന്റ്‌മേരീസ് കോളേജ് ഗവേണിങ് ബോര്‍ഡംഗം, മീനങ്ങാടി YMCA മെമ്പർ, കാര്യമ്പാടി കണ്ണാസ്​പത്രി വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ സജീവമായിരുന്നു.
സംസ്കാരം 15 ന് ഞായറാഴ്ച 2 മണിയ്ക്ക്  മീനങ്ങാടി സെന്റ് പീറ്റേഴ്സ് ഓർത്തഡോൿസ് ദേവാലയത്തിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *