October 18, 2026

വയനാട് സ്വദേശിയായ മലയാളി ഡോക്ടർ ചൈനയിൽ വാഹനാപകടത്തിൽ മരിച്ചു.

0
IMG_20191215_110948.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:  വയനാട് സ്വദേശിയായ  ഡോക്ടർ ചൈനയിൽ വാഹനാപകടത്തിൽ മരിച്ചു. വെള്ളമുണ്ട കുറ്റി പ്രവൻ മൊയ്തു – ഷാഹിദ ദമ്പതികളുടെ മകൻ ഡോ: മുഹമ്മദ് ഷഫീഖ് (23) ആണ് മരിച്ചത്. പത്ത് ദിവസം  മുമ്പ് ചൈനയിൽ വെച്ച് കാറും ബൈക്കും കൂട്ടിയിടിച്ച്  പരിക്കേറ്റ് ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തി വരുന്നുണ്ട്.  എം.ബി.ബി.എസ്.  പഠനം കഴിഞ് അവിടെ പ്രാക്ടീസ് ചെയ്ത് വരികയായിരുന്നു. രണ്ട് മാസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം നടന്നത്. സഹോദരങ്ങൾ: ഷൗനിദ്, റെയ്ബാസ്, ഉവൈസ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *