April 25, 2024

വെള്ളമുണ്ട ഗവൺമെന്റ് ഹോമിയോ ആശുപ്രതി ‘കാഷ്’ പദവിയിലേക്ക്

0
വെള്ളമുണ്ട ഗവ. ഹോമിയോ ആശുപ്രതി 'കാഷ്' പദവിയിലേക്ക്
വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ  ഗവ
ഹോമിയോ ആശുപത്രി കേരള അക്രഡി റ്റെഷൻ സ്റ്റാൻഡേർഡ് ഫോർ
ഹോസ്പിറ്റൽ  (KASH)പദവിയിലേക്കുയരുന്നു. ഇതിനു മുന്നോടിയായി
പദ്ധതിയുടെ സംസ്ഥാന തല നിരീക്ഷകർ  ആശുപത്രിയിലെത്തി പരിശോധന
നടത്തി. ജില്ലയിൽ ഈ പദവിയിലേക്കുയരുന്ന ആദ്യ ഹോമിയോ
ആശുപ്രതി ആണ് ഇത്.
– ഗുണ നിലവാരമുളള സേവനം ഉറപ്പ് വരുത്തുകയെന്ന
ലക്ഷ്യത്തോടെ ആശുപത്രികൾ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിനായി
സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് കാഷ് .നിലവിൽ
ഇതിനായുള്ള എല്ലാ ഭൗതിക സാഹചര്യങ്ങളും ഈ ആശുപത്രിയിലുണ്ട്.
. ഭിന്നശേഷി സൗഹൃദമായ ഈ ആശുപത്രിയിൽ ഒബ്സെർവേഷൻ
റും.,ഫിഡിംഗ് റൂം ,കഫ് കോർണർ, ഡസ്റ്റിംഗ് റൂം എന്നിവ –
സ്ഥാപിച്ചിട്ടുണ്ട്. ഒരു സ്വകാര്യ ഹോസ്പിറ്റലിനെ വെല്ലുന്ന രിതിയിൽ
രോഗീ സൗഹ്യദ ആശുപ്രതിയായി ഇത് വളർന്നിട്ടുണ്ടെന്ന് നിരീക്ഷകർ
സമാപന യോഗത്തിൽ അറിയിച്ചു. മെഡിക്കൽ ഓഫിസർ ഡോ .മുഹമ്മദ്
തസ്നീമിന്റെ നേത്യത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്., കാഷ്
സംസ്ഥാന തല നിരീക്ഷകരായ ഡോ. അബ്ദുൽ വഹാബ് ,ഡോ അബ്ദുൽ
ഗഫാർ, എന്നിവരാണ് ഹോസ്പിറ്റലിന്റെ ഗുണ നിലവാരം 
പരിശോധിക്കാൻ എത്തിയത്. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആൻഡ്രൂസ്   ജോസഫ് ,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൻ
 സക്കീന., വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ 
 ആത്തിക്കാ ഭായി, എ. ജോണി  ഫെസിലിറ്റേറ്റർ ഡോ. ബിജി
എസ് എൻ എന്നിവർ സന്നിഹിതരായിരുന്നു. സമീപ ഭാവിയിൽ തന്നെ
ആശുപത്രിയിൽ ലാബ് സൗകര്യവും ഫിസിയോതെറാപ്പി യുണിറ്റും
ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ആശുപത്രി  മാനേജ്മെന്റ് കമ്മിറ്റിയും
പഞ്ചായത്ത് ഭരണസമിതിയും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *