April 16, 2024

മൂല്യ സ്വാംശീകരണത്തിന് പ്രായോഗിക പാഠങ്ങൾ നൽകാൻ വിദ്യാഭ്യാസത്തിനാവണം: നീലഗിരി എജ്യു കോൺക്ലേവ്

0
Img 20191215 Wa0260.jpg
 തിരുക്കുറൾ പഠനം നിർബന്ധമാക്കി നീലഗിരി കോളജ്
താളൂർ: വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ ലക്ഷ്യം മൂല്യ സ്വാംശീകരണമാണെന്നും അതിനു വേണ്ട പ്രായോഗിക പാഠങ്ങൾ നൽകാൻ വിദ്യാഭ്യാസ പ്രക്രിയക്ക് സാധ്യമാകണമെന്നും നീലഗിരി എജ്യു കോൺക്ലേവ് ആവശ്യപ്പെട്ടു. പഴയ കാലത്തെക്കാൾ മൂല്യത്തെക്കുറിച്ചുള്ള ചർച്ചകളും ആശങ്കകളും വെച്ച് പുലർത്തുന്നവരാണ് പുതു തലമുറയെന്നും എജ്യു കോൺക്ലേവ് അഭിപ്രായപ്പെട്ടു. നീലഗിരി കോളജ് ഓഫ് ആർട്സ് & സയൻസിൽ പുതുതായ് നിർമ്മാണം പൂർത്തിയായ ഓഡിറ്റോറിയം ഉദ്ഘാടനത്തിന്റെ ഭാഗമായാണ് മൂല്യാധിഷ്ഠിത വിദ്യാഭ്യാസവും യുവതലമുറയും എന്ന പ്രമേയത്തിൽ വിദ്യാഭ്യാസ സമ്മേളനം നടന്നത്. ചെന്നൈ അണ്ണാ യുണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ.ഇ.ബാലഗുരുസാമി നീലഗിരി എജ്യു കോൺക്ലേവിന്റെ ഉദ്ഘാടനം നിർവഹിച്ചു. നീലഗിരി കോളജ് ഫൗണ്ടർ ട്രസ്റ്റി വി.കെ. നാസർ ഹാജി ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു. മൂല്യ പoനത്തിന്റെ ഭാഗമായ് നീലഗിരി കോളജിൽ തുടക്കം കുറിക്കുന്ന തിരുക്കുറൾ പoനത്തിന്റെ ഉദ്ഘാടനം ഭാരതിയാർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ. ഡോ. പി.കാളിരാജ് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. നീലഗിരി കോളജ് സെക്രട്ടറിയും മാനേജിംഗ് ഡയറക്ടറുമായ റാഷിദ് ഗസ്സാലി കൂളിവയൽ പ്രമേയ പ്രഭാഷണം നടത്തി. ചുറ്റുപാടുമുള്ളവരോട് അനുകമ്പയോടും ആർദ്രതയോടും പെരുമാറാനും അവരോടുള്ള ഉത്തരവാദിത്തം നിറവേറ്റാനും മൂല്യാധിഷ്ഠിത പഠനത്തിലൂടെ മാത്രമേ സാധ്യമാവുകയുള്ളുവെന്നും, അനുചിതമായ സന്ദേശങ്ങൾ നൽകുന്ന ഗ്രന്ഥമാണ് തിരുക്കുറളെന്നും അദ്ദേഹം പറഞ്ഞു. പുതിയ കാലഘട്ടത്തിലെ മൂല്യച്യുതിയെ പ്രതിരോധിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് നീലഗിരി കോളജിൽ തിരുക്കുറൾ പഠനം നിർബന്ധമാക്കുന്നതെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. 
കോളജ് ക്യാമ്പസിൽ ഗവേഷണ പoനങ്ങളുടെ പ്രചരണാർത്ഥം സ്ഥാപിക്കുന്ന സാമൂഹ്യ ശാസ്ത്ര ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം
കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ.കെ.കെ.എൻ കുറുപ്പ്  നിർവഹിച്ചു. തുടർന്ന് നടന്ന പാനൽ ചർച്ചയിൽ കേരള ഗവൺമെന്റ് സ്റ്റാർട്ട് അപ് മിഷൻ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഡോ. സജി ഗോപിനാഥ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാർ ഡോ.എം.ദാസൻ, പ്രമുഖ എഴുത്തുകാരനും നിത്യാഞ്ജലി ആശ്രമം കാര്യദർശിയുമായ ഷൗക്കത്ത് തുടങ്ങിയവർ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് സംസാരിച്ചു. ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് ആത്മധൈര്യം കൊണ്ട് ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കിയ ശിഹാബുദ്ധീൻ പൂക്കോട്ടൂർ മുഖ്യാതിഥിയായ് പങ്കെടുത്തു. കോളജ് മാഗസിന്റെ പ്രകാശനവും ചടങ്ങിൽ നിർവഹിച്ചു. നീലഗിരി കോളജിന്റെ കീഴിൽ പുതുതായ് പ്രവർത്തനമാരംഭിക്കുന്ന പഞ്ചവത്സര വിദ്യാഭ്യാസ പദ്ധതിയായ നീലഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ പ്രഖ്യാപനവും ചടങ്ങിൽ നടന്നു. നീലഗിരി കോളജ് അക്കാദമിക് ഡീൻ പ്രൊഫ.ടി.മോഹൻ ബാബു അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഡോ.എം.ദുരൈ സ്വാഗതവും അക്കാദമിക് കോഡിനേറ്റർ അൻവർ ഗസ്സാലി നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *