April 26, 2024

നാടിനെ നടുക്കി അഞ്ച് മരണങ്ങൾ: വയനാടിന് ദുരന്ത ഞായർ

0
Img 20191215 105154.jpg
സി.വി.ഷിബു. 
കൽപ്പറ്റ: വയനാടിന് ഞായറാഴ്ച ദു:ഖവാർത്തകളുടെ ദുരന്ത ഞായറായിരുന്നു. ആദ്യമെത്തിയത്  കോഴിക്കോട് താമരശ്ശേരി ഈങ്ങാപ്പുഴയിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് രണ്ട് സഹോദരങ്ങൾ മരിച്ച വാർത്തയായിരുന്നു. പിന്നാലെ വെള്ളമുണ്ടയിൽ തന്നെ യുവ ഡോക്ടർ ചൈനയിൽ വാഹനാപകടത്തിൽ മരിച്ച ദു:ഖവാർത്തയുമെത്തി. ഉച്ചയോടെയാണ് പനമരം നെല്ലിയമ്പം സ്വദേശിയായ യുവാവ്  കോഴിക്കോട് പേരാമ്പ്രയിൽ പുഴയിൽ മുങ്ങി മരിച്ച വാർത്തയുമെത്തി. 
വൈകുന്നേരത്തോടെയാണ് കോഴിക്കോട് ജില്ലയിൽ തന്നെ ബസിൽ വെച്ച് വയനാട്ടുകാരിയായ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചത്.  . വെള്ളമുണ്ട പുളിഞാൽ  വല്ലാട്ട് ജോസിന്റെയും മേരിയുടെയും  മൂത്ത മകൻ  ജിനിൽ ജോസ് (35), ഇളയ മകൻ ജീനീഷ് ജോസ് (26) എന്നിവരാണ് മരിച്ചത്.  ജോസ് മേരി ദമ്പതികളുടെ രണ്ടാമത്തെ മകൻ ജിനൂപിന്റെ    വിവാഹ നിശ്ചയമായിരുന്നു തിങ്കളാഴ്ച  . ഈ ചടങ്ങിൽ പങ്കെടുക്കാൻ  എറണാകുളത്തെ  ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ പുലർച്ചെ മൂന്ന് മണിക്കായിരുന്നു അപകടം.ടിപ്പറുമായി കൂട്ടിയിടിച്ച കാർ മതിലിടിച്ച് മറിഞ്ഞാണ് അപകടത്തിൽ പ്പെട്ടത്. ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ആദ്യം ജിനിലും പിന്നീട് ജിനീഷും മരിച്ചു. ജിനിൽ സ്വകാര്യ ആശുപത്രിയിൽ നഴ്സാണ്. ഭാര്യ  പുൽപ്പള്ളി പയസ് നഗർ ഒറ്റക്കുന്നേൽ  വിനീത യു.കെ.യിൽ നഴ്സാണ്.  ജിനിൽ വിനീത ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട് .നാട്ടിലുള്ള കുട്ടികളെയും കൂടി 
സഹോദരന്റെ വിവാഹശേഷം ജിനിലും യു.കെ.യിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. ജിനീഷ് ജോസ്  മഹീന്ദ്ര  കമ്പനിയിൽ ഇലക്ട്രീഷ്യനായിരുന്നു.. ജിനൂപ് അലുമിനിയം  ഫാബ്രിക്കേഷൻ വിഭാഗത്തിൽ ഗൾഫിൽ ജോലിയിലാണ്.
മൃതദേഹങ്ങൾ ഞായറാഴ്ച വൈകുന്നേരത്തോടെ വീട്ടിലെത്തിച്ചു. 
വിവാഹ നിശ്ചയത്തിന് ഞായറാഴ്ച നാട്ടിലെത്താനിരുന്ന ജിനൂപ് എത്തിയപ്പോൾ കണ്ടത് സഹോദരങ്ങളുടെ ചേതനയറ്റ ശരീരങ്ങൾ. വിനീത തിങ്കളാഴ്ച രാവിലെ നാട്ടിലെത്തും.
  ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക്  പുളിഞാൽ ക്രിസ്തുരാജ പള്ളിയിൽ മൃത ദേഹങ്ങൾ സംസ്കരിക്കും.
.
നെല്ലിയമ്പം മുതുക്കാട്ടുപറമ്പിൽ അനീഷ് ജേക്കബ്ബ് (37) ആണ് പേരാമ്പ്രയിൽ 
  പുഴയിൽ മുങ്ങി .
മരിച്ചത്. കൂട്ടുകാരുമൊത്ത് മീൻ പിടിക്കുന്നതിനിടെയായിരുന്നു അപകടം.
ഭാര്യ: സുമി. പിതാവ് പരേതനായ എം.എ. ജേക്കബ്ബ്.മാതാവ് സിസിലി.സഹോദരൻ അനൂപ്
.
  വയനാട്  വെള്ളമുണ്ട കുറ്റി പ്രവൻ മൊയ്തു – ഷാഹിദ ദമ്പതികളുടെ മകൻ ഡോ: മുഹമ്മദ് ഷഫീഖ് (23) ആണ് 
 ചൈനയിൽ വാഹനാപകടത്തിൽ മരിച്ചത്. 
പത്ത്  ദിവസം  മുമ്പ് ചൈനയിൽ വെച്ച് കാറും ബൈക്കും കൂട്ടിയിടിച്ച്  പരിക്കേറ്റ് ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തി വരുന്നുണ്ട്.  എം.ബി.ബി.എസ്.  പഠനം കഴിഞ് അവിടെ പ്രാക്ടീസ് ചെയ്ത് വരികയായിരുന്നു. രണ്ട് മാസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം നടന്നത്. സഹോദരങ്ങൾ: ഷൗനിദ്, റെയ്ബാസ്, ഉവൈസ്.
ബത്തേരി സ്വദേശിനിയായ സ്ത്രീ യാത്രക്കിടെയാണ് കുഴഞ്ഞ് വീണ് മരിച്ചത് . ദുരന്തവാർത്തകൾ നാടിനെ നടുക്കി. മരണ വീടുകൾ സന്ദർശിച്ചവർക്ക് ദു:ഖമടക്കാനായില്ല. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *