September 23, 2026

പൗരത്വ നിയമഭേദഗതി: സമരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് മാധ്യമ പ്രവര്‍ത്തകര്‍

0
IMG-20191218-WA0199.jpg
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യത്ത് നടക്കുന്ന സമര പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്ര്യഖാപിച്ച് കല്‍പ്പറ്റയില്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. രാജ്യത്തിന്റെ മതേതരത്വം തകര്‍ക്കാന്‍ അനുവദിക്കരുതെന്നും ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രകടനം. വയനാട് പ്രസ് ക്ലബ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി ചുങ്കം ജംഗ്ഷനില്‍ സമാപിച്ചു. പ്രകടനത്തിന് പി.ഒ ഷീജ, പ്രദീപ് മാനന്തവാടി, എം ഷാജി, വി.ജെ വര്‍ഗീസ്, എ.എസ് ഗിരീഷ്, വികാസ് കാളിയത്ത്, ഷിന്റോ ജോസഫ്, കെ.എ അനില്‍കുമാര്‍, നിഖില്‍ പ്രമേഷ്, ഷമീര്‍ മച്ചിങ്ങല്‍, പി ജയേഷ്, ജംഷീര്‍ കൂളിവയല്‍, ഇല്ല്യാസ് പള്ളിയാല്‍, ജെയ്‌സണ്‍ കെ തോമസ്, അദീപ് ബേബി, എ.പി അനീഷ്, നിസാം കെ അബ്ദുല്ല തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *