April 30, 2024

അന്താരാഷ്ട്ര അറബി ഭാഷ ദിനാചരണം സംഘടിപ്പിച്ചു.

0
Mg 5083.jpg
മുട്ടിൽ:   ഭാഷകൾ മാനവിക മൂല്യങ്ങളും സംസ്ക്കാരവുമാണ് വിളംബരം ചെയ്യുന്നതെന്ന് കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  ഉഷാ തമ്പി അഭിപ്രായപ്പെട്ടു. അറബി ഭാഷ സാംസ്കാരിക വിനിമയങ്ങൾക്കും ലോക സാഹിത്യത്തിനും നൽകിയ സംഭാവനകൾ നിസ്തുലമാണ്. ഭാഷകൾക്ക് ജാതിയുടെയും മതത്തിന്റെയും ചായം നൽകി സമൂഹത്തിൽ ധ്രുവീകരണമുണ്ടാക്കുന്നത്‌ ആപൽക്കരമാണെന്നും അവർ കൂട്ടിച്ചേർത്തു. മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജ് അറബിക് വിഭാഗം സംഘടിപ്പിച്ച അന്താരാഷ്ട്ര അറബി ഭാഷ ദിനാചരണം  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
 അറബിക് വിഭാഗം മേധാവി ഡോ.നജ്മുദ്ധീൻ അധ്യക്ഷത വഹിച്ചു.
പരിപാടിയുടെ ഭാഗമായി കേരളത്തിലെ മലയാള, അറബി സാഹിത്യ വിവർത്തനങ്ങളെ പരിചയപ്പെടുത്തുന്ന ഡോക്യുമെന്ററി- പുസ്തക പ്രദർശനോദ്ഘാടനം ഫിസിക്കൽ എജ്യുക്കേഷൻ വകുപ്പ് മേധാവി അഭിൻ കുമാർ നിർവ്വഹിച്ചു. കൊടുവള്ളി ജി.എച്ച്.എസ്.എസ് അറബി അധ്യാപകൻ മുഹമ്മദ് ഇഖ്ബാൽ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. പ്രിൻസിപ്പൾ ഡോ.മുഹമ്മദ് ഫരീദ്, ലൈബ്രേറിയൻ കെ.എം ആഷിഫ്, സ്റ്റുഡൻസ് യൂണിയൻ ചെയർമാൻ പി.എം റിൻഷാദ്, കോളേജ് ഹെഡ് ഓഫ് അക്കൗണ്ടന്റ് പി.സുബൈർ, അധ്യാപകരായ ഡോ.യൂസഫ് നദ് വി, ശൈല കെ.എച്ച്, മുഹമ്മദ് സഈദ് എം.കെ, ഹാസിൽ.കെ, അബ്ബാസ് വാഫി എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *