April 30, 2024

വയനാടിന്റെ കേരളോത്സവം ഡിസംബർ 18 ന് കൽപ്പറ്റയിൽ

0
Img 20191218 Wa0005.jpg
കൽപ്പറ്റ:യുവജനക്ഷേമ ബോർഡും സ്പോർട്സ് കൗൺസിലും ജില്ലാ പഞ്ചായത്തും സംയുക്തമായി വയനാട് ജില്ലാ കേരളോത്സവം ഡിസംബർ 18 മുതൽ 22 വരെ വിവിധ സ്ഥലങ്ങളിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കലാകായിക മത്സരങ്ങളിലായി ഏകദേശം  1428 ഓളം മത്സരാർത്ഥികൾ പങ്കെടുക്കും. മൂന്ന് മുനിസിപ്പാലിറ്റികളിൽ നിന്നും വിജയികളായ 844 മത്സരാർത്ഥികളും 42 ഇനം കലാമത്സരങ്ങളിൽ 584  മത്സരാർത്ഥികളും വിവിധ വേദികളിൽ മാറ്റിവയ്ക്കും. 19ന് വൈകിട്ട് ഘോഷയാത്രയോടെ കമ്പളക്കാട് ജി യു പി സ്കൂളിൽ വെച്ച് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഐ സി മൊയ്തീൻ കേരളോത്സവം ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ ബി നസീമ അധ്യക്ഷത വഹിക്കും.  കൽപ്പറ്റ  എംഎൽഎ സി കെ ശശീന്ദ്രൻ മുഖ്യ   പ്രഭാഷണം നടത്തും. സിനിമ സീരിയൽ താരം വിനോദ് കോവൂർ മുഖ്യാതിഥിയായി എത്തും. 22ന് കണിയാമ്പറ്റ ജി എച്ച് എസ് എസ് സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന സമാപനസമ്മേളനം ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.  വിജയികൾക്കുള്ള സമ്മാനദാനം മാനന്തവാടി എംഎൽഎ ഒ ആർ കേളു നിർവഹിക്കും. ചടങ്ങിൽ ജില്ലാ കളക്ടർ അദീല അബ്ദുള്ള, കെ എം ഷാജി എന്നിവർ പങ്കെടുക്കുമെന്നും വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ ദേവകി, ജില്ലാ പഞ്ചായത്തംഗം പി ഇസ്മയിൽ, കണിയാമ്പറ്റ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡൻറ് റഹിയാനത്ത് ബഷീർ, കടവൻ ഹംസ ഹാജി, നൂർഷ സി എച്ച്,   വിനോദൻ പി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *