April 24, 2026

ട്രാന്‍സ്‌ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
'
സാമൂഹ്യനീതി വകുപ്പ് മാനന്തവാടി താലൂക്കിലെ ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, മീഡിയ, അഭിഭാഷകര്‍ തുടങ്ങിയവര്‍ക്ക് ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി, ലിംഗ സമത്വം എന്നീ വിഷയങ്ങളില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. മാനന്തവാടി ഹോട്ടല്‍ വൈറ്റ് ഫോര്‍ട്ടില്‍ നടന്ന പരിപാടിയില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ മോഹനദാസ്, മുഹമ്മദ് ഫൈസല്‍, ഡോ. ശിവരാമന്‍, ട്രാന്‍സ് ജെന്‍ഡര്‍ പ്രതിനിധികളായ ബൈജു സോണിയ, രവി മായ എന്നിവര്‍ ക്ലാസെടുത്തു. വിലയിരുത്തല്‍ യോഗത്തില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍ പേഴ്‌സണ്‍ കെ.സി.മൈമൂന, പനമരം ബ്ലോക്ക് ക്ഷേമകാര്യ പേഴ്‌സണ്‍ ജയന്തി രാജന്‍, പനമരം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍ പേഴ്‌സണ്‍ മെഹറുന്നീസ റസാക്ക് എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *