April 30, 2024

മൂന്ന് മാസമായി ശബളമില്ല – സാക്ഷരത പ്രേരക്മാർ സമരത്തിൽ

0
Img 20191218 Wa0224.jpg
 കൽപ്പറ്റ: 1998 മുതൽ 21- വർഷമായി സാക്ഷരത തുടർവിദ്യാഭ്യാസ രംഗത്ത് ജോലി ചെയ്യുന്ന പ്രേരക്മാമാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന സാക്ഷരത മിഷൻ ഓഫീസിന് മുമ്പിൽ ഡിസംബർ 5-ന് തുടങ്ങിയ അനിശ്ചിതകാല സമരം തുടരുകയാണ്. സാക്ഷരത മിഷനും സർക്കാരും പ്രേരക്മാരോട് കാട്ടുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് ജില്ലാ സാക്ഷരത ഓഫീസിന് മുമ്പിൽ സത്യാഗ്രഹ സമരം നടത്തുന്നത്. മൂന്ന് മാസമായി മുടങ്ങിയ വേതനം വിതരണം ചെയ്യുക, 21 – വർഷമായി ജോലി ചെയ്യുന്ന പ്രേരക്മാരെ സ്ഥിരപ്പെടുത്തുക, പ്രേരക്മാരുടെ തൊഴിൽ അവകാശം കുടുംബശ്രീക്ക് കൈമാറുന്നതിനായി ഡയറക്ടർ കൊണ്ട് വന്ന സമപദ്ധതി പ്രേരക്മാരിലൂടെ നടപ്പാക്കുക, അശാസ്ത്രീയമായ ടാർജെറ്റ് സമ്പ്ര ദായം അവസാനിപ്പിക്കുക, പ്രേരക്, അസി. പ്രേരക് തസ്തികകൾ ഏകീകരിച്ച് തുല്യ ജോലിക്ക് തുല്യവേതനം ലഭ്യമാക്കുക, ജോലി ചെയ്യേണ്ടി വരുന്ന അവധി തൊഴിൽ ദിനങ്ങളിൽ വേതനം ലഭ്യമാക്കുക, സാക്ഷരത മിഷൻ ഡയറക്ടറുടെ ഏകാധിപത്യ നിലപാടുകൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന സമരം സി പി ഐ എം വയനാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ.എൻ.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.പ്രേരക്മാരായ എം.ആർ.ഷാജുമോൻ അധ്യക്ഷത വഹിച്ചു. കെ. മിനിമോൾ, സംസ്ഥാന കമ്മിറ്റിയംഗം പി.മോഹനൻ മാസ്റ്റർ, ജില്ലാ സെക്രട്ടറി കെ.പി.ജോണി എന്നിവർ സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *