April 24, 2026

ആരവം 2020 : വിളംബര ജാഥ നടത്തി.

0
IMG_20191218_194331.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
2019 ഡിസംബർ 29 മുതൽ വെള്ളമുണ്ട ഹൈസ്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കുന്ന രണ്ടാമത്  അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് 'ആരവം 2020'  പ്രചരണങ്ങൾ കൊഴുക്കുന്നു.  വെളളമുണ്ട ചാൻസിലേഴ്സ് ക്ലബ്ബും കെയർ ചാരിറ്റിയും സംയുക്തമായി എല്ലാവർക്കും വീട് എന്ന ലക്ഷ്യം വെച്ചാണ് ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷത്തെ ടൂർണമെന്റിന്റെ ലക്ഷ്യമായ 5 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ച് 29 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ താക്കോൽ കൈമാറും. 
  ടൂർണമെന്റിന്റെ പ്രചരണാർത്ഥം വെള്ളമുണ്ട എട്ടേ നാലിൽ  നടത്തിയ വിളംബര ജാഥക്ക് സ്വാഗതസംഘം ചെയർമാൻ പി.കെ.അമീൻ ,ജനറൽ കൺവീനർ കെ. റഫീഖ് , ട്രഷറർ ഇ.കെ.ഹമീദ് , തോക്കൻ റഫിഖ് , എം. ഗദ്ദാഫി , സുരേഷ് മാസ്റ്റർ, എ.ജിൽസ്, ഇസ്മായിൽ കെ.കെ, മെഹബൂബ് കെ, ടി.അസീസ്, ഹാഷിം കെ, സാലിം .എ, തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *