April 30, 2024

ജനാധിപത്യ സംരക്ഷണ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ അനുവദിക്കില്ല:എസ് എസ് എഫ്

0
Img 20191218 Wa0248.jpg
കൽപ്പറ്റ: മതാടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിക്കുക വഴി രാജ്യത്തിന്‍റെ മഹത്തായ ജനാധിപത്യ പാരമ്പര്യത്തെ തകര്‍ത്തെറിയുന്ന പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തുടനീളം നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് നേരെ ഭരണകൂടം നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ എസ് എസ് എഫ് പ്രതിഷേധ റാലി നടത്തി .രാജ്യം അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുന്നത് ജനാധിപത്യ ബോധമുള്ളവര്‍ക്ക് നോക്കി നില്‍ക്കാനാവില്ലെന്നും ജനകീയ പോരാട്ടങ്ങളെ അടിച്ചമര്‍ത്തുന്നതിന് പകരം മാനുഷിക മൂല്യങ്ങളെ കാറ്റില്‍ പറത്തിയുള്ള വിവേചനപരമായ നിയമങ്ങള്‍ പിന്‍വലിക്കാനുള്ള മാന്യതയാണ് ഭരണകൂടം കാണിക്കേണ്ടതെന്നും എസ് എസ് എഫ് ആവശ്യപ്പെട്ടു.പൗരത്വ ഭേദഗതി ആക്ട്നെതീതിരെയും, ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമങ്ങള്‍ അഴിച്ച് വിട്ട പോലീസ് നടപടിക്കെതിരെയും  പ്രതിഷേധിച്ച്  കൽപ്പറ്റയിൽ വൈകുന്നേരം 6 മണിക്ക്  നടന്ന പ്രകടനം ജില്ലാ പ്രസിഡണ്ട് സഈദ് ശാമിൽ ഇർഫാനി ജന:സെക്രട്ടറി ജസീൽ യു.കെ,  സഅദ് ഖുത്ബി, നൗഫൽ പിലാക്കാവ് , സൈനുദ്ധീൻ സഖഫി, ബഷീർ  കുഴിനിലം, ഷബീർ വൈത്തിരി, അഷ്‌റഫ്‌ ബുഖാരി,  ജമാൽ സുൽത്താനി,ഹാരിസ് റഹ്മാൻ നേതൃത്വം നൽകി . ജില്ലയുടെ വിവിധ യൂണിറ്റുകളിൽ നിന്ന് നൂറ്കണക്കിന് പ്രവർത്തകർ  സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *