April 22, 2026

പൗരത്വ ഭേദഗതി നിയമം; കേരള എൻ ജി ഒ അസോസിയേഷൻ സായാഹ്ന കൂട്ടായ്മ നടത്തി

0
04.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി: രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തു സംരക്ഷിക്കുന്നതിന് പൗരത്വ ഭേദഗതി നിയമം പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന്  ഡി സി സി ജനറൽ സെക്രട്ടറി കെ.ഇ വിനയൻ ആവശ്യപ്പെട്ടു. ഭാരതത്തിന്റെ മതേതരത്വം സംരക്ഷിക്കുക, പൗരൻമാർക്ക് തുല്യനീതി ഉറപ്പാക്കുക, വർഗ്ഗീയമായ ധ്രുവീകരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള എൻ ജി ഒ അസോസിയേഷൻ നടത്തിയ സായാഹ്ന കൂട്ടായ്മ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് അധ്യക്ഷത വഹിച്ചു. 
സംസ്ഥാന സെക്രട്ടറിയേറ്റംഗം വി സി സത്യൻ മുഖ്യപ്രഭാഷണം നടത്തി. ബേബി വർഗ്ഗീസ്, ഷാജി കെ.ടി, ആർ പി നളിനി, സജി ജോൺ, എം.ജി അനിൽകുമാർ, ലൈജു ചാക്കോ, എൻ.വി അഗസ്റ്റിൻ, ജഗദൻ വി.ജി, ബൈജു എം.എ, അഭിജിത്ത് സി.ആർ, ഡെന്നിഷ് മാത്യു, കെ.ഇ ഷീജമോൾ, സിനീഷ് ജോസഫ്, പ്രശോഭ് കെ.ജി, ജി പ്രവീൺകുമാർ, ടി.പരമേശ്വരൻ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *