April 21, 2026

സൗജന്യ ചികിൽസാ പദ്ധതി (മെഡിസിപ്പ്) അടിയന്തിരമായി നടപ്പാക്കണം -ഐ.സി.ബാലകൃഷ്ണൻ എം എൽ എ

0
02.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
കൽപ്പറ്റ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം കൽപ്പറ്റ എൻ.കുമാരൻ മാസ്റ്റർ നഗറിൽ (എംജിറ്റി) സംഘടിപ്പിച്ചു.കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാർ പ്രഖ്യാപിച്ച പെൻഷൻകാരുടെ സൗജന്യ ചികിൽസാ പദ്ധതി (മെഡിസിപ്പ്) നടപ്പാക്കണമെന്നും കുടിശ്ശിഖയായ ക്ഷാമാശ്വാസം ഉടൻ അനുവദിക്കണമെന്നും സർവീസ് പെൻഷനേഴ്‌സ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് ഐ.സി.ബാലകൃഷ്ണൻ എം എൽ എ പറഞ്ഞു. കെ എസ് എസ് പി എ ജില്ലാ പ്രസിഡന്റ് വിപിനചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ കെ.രാധാകൃഷണൻ വരവ് ചിലവ് കണക്കവതരിച്ചു. പി.കെ.ജയലക്ഷ്മി,എൻ.ഡി.അപ്പച്ചൻ, കെ.എൽ. പൗലോസ്, കെ എസ് എസ് പി എ ജില്ലാ സെക്രട്ടറി ടി.കെ.ജേക്കബ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസി.എ.പ്രഭാകരൻ, സംസ്ഥാന കമ്മിയംഗം കെ.കുഞ്ഞമ്മദ്, സംസ്ഥാന ജനറൽ സെക്രട്ടറി എൻ.വിക്രമൻ നായർ, ജില്ലാ ജോ. സെക്രട്ടറി ടി.കെ.സുരേഷ്, ടി.ജെ. സഖറിയ, സംസ്ഥാന സെക്രട്ടറി പി.അബൂബക്കർ, സംസ്ഥാന സെക്രട്ടറിയറ്റ്മെമ്പർ എസ്.സുകുമാരൻ നായർ, പി.എം.ജോസ്സംസ്ഥാന വനിതാ ഫോറംസെക്രട്ടറി സസീം ബീവി, ജി.വിജയമ്മ ടീച്ചർ എന്നിവര് സംസാരിച്ചു.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *