April 18, 2026

പ്രളയ ബാധിതർക്ക് സൗജന്യ ഭവന നിർമ്മാണം പൂർത്തിയായി: താക്കോൽ ദാനം 24 ന്

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: പ്രളയ ബാധിതർക്ക് നഷ്ടമായ സന്തോഷം  തിരികെ നൽകാനൊരുങ്ങി  എംസികെഎസ് എഫ്എഫ്എച്ച് ഫെഡറേഷൻ. നിർമ്മാണം പൂർത്തിയായ വീടുകളുടെ താക്കോൽദാനം വയനാട് ജില്ലാ കലക്ടർ ഡോ.അദീല അബ്ദുള്ള 24ന് നിർവഹിക്കും. കൽപ്പറ്റ വിന്റ് വാലി റിസോർട്ട് ചടങ്ങിന് വേദിയാകും. വയനാടും, കോഴിക്കോടുമായി  എട്ടു വീടുകളുടെ നിർമ്മാണമാണ് പൂർത്തിയായത്. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്തർദേശീയ സന്നദ്ധ സംഘടനയാണ് എട്ടു കുടുംബങ്ങളുടെ നഷ്ടമായ സ്വപ്നങ്ങൾക്ക്  വീണ്ടും നിറം നൽകുന്നത്. സാന്ത്വനത്തിൻറെ വഴിയിൽ സഞ്ചരിക്കുന്ന  ഈ സംഘടന പ്രളയ സമയത്തും കാരുണ്യ പ്രവർത്തനങ്ങളുമായി എത്തിയിരുന്നു. നിർധനരായവർക്ക് ഭക്ഷണം,വസ്ത്രം,മരുന്ന് തുടങ്ങി നിരവധി സന്നദ്ധ പ്രവർത്തനങ്ങൾ  നടത്തിവരുന്നുണ്ട്.
ഡി.സുധാകരൻ, ഡി. ഓമന ടീച്ചർ, കെ ശിവദാസൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *