May 1, 2024

ജനകീയ പ്രക്ഷോഭത്തെ രാജ്യ വിരുദ്ധ കലാപമാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിയുക: എസ് എസ് എഫ്

0


അണയാതെ ജില്ലയിലെങ്ങും എസ് എസ് എഫ് പ്രവര്‍ത്തകരുടെ പ്രതിഷേധാഗ്നി
കൽപറ്റ : പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് നടക്കുന്ന 
സമരങ്ങളെ കലാപമാക്കി ചിത്രീകരിക്കാനുള്ള ഭരണകൂട ശ്രമങ്ങളെ രാജ്യം തള്ളിക്കളയുമെന്ന് എസ് എസ് എഫ്.സമരക്കാരെ മന: പൂർവ്വം പ്രകോപിപ്പിക്കുക വഴി പ്രക്ഷോഭമുഖം അക്രമാസക്തമാക്കാനുള്ള  ആസൂത്രിത ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്ന്  തിരിച്ചറിയാൻ സമര പക്ഷത്തുള്ളവർക്ക് കഴിയേണ്ടതുണ്ട്.ജനാധിപത്യ മാർഗത്തിൽ
പ്രതികരിക്കുന്നവരെ
തുടർന്നും ഈ രീതിയിൽ  അടിച്ചമർത്താനുള്ള ശ്രമങ്ങളാണെങ്കിൽ അത് പ്രതിഷേധങ്ങൾക്ക്  കൂടുതൽ ശക്തി മാത്രമേ നൽകുകയുള്ളൂ.നീതിപൂർവമായ തീരുമാനം ഉണ്ടാകും വരെ സമരത്തെ അടക്കി നിർത്താനാവില്ലെന്ന് ഭരണകൂടം തിരിച്ചറിയണം.
നിയമത്തിലുള്ള അസമത്വം ഇല്ലാതാവുകയും രാജ്യത്തെ എല്ലാ പൗരന്മാർക്കും തുല്യപ്രാധാന്യം ഉണ്ടാവുകയും വേണം. എൻ ആർ സി, പൗരത്വഭേദഗതി നിയമം വേണ്ടവിധം പുനപരിശോധന നടത്തി ശരിയാം വിധം നിലപാടുകൾ സ്വീകരിക്കാൻ ഭരണകൂടം  തയാറാവേണ്ടതുണ്ടെന്നും എസ് എസ് എഫ് സ്റ്റുഡന്‍സ് മാര്‍ച്ച് ആവശ്യപ്പെട്ടു.സമരം ചെയ്യുന്നവരെ തല്ലിയൊതുക്കിയും സര്‍വ്വകലാശാലയിലേക്ക് പോലീസിനെ അഴിച്ച് വിട്ടും രാഷ്ട്രീയ,സാംസ്കാരിക നേതാക്കളെയും മാധ്യമ പ്രവര്‍ത്തകരേയും  അറസ്റ്റ് ചെയ്ത് ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളില്‍  പ്രതിഷേധിച്ചാണ്  എസ് എസ് എഫ് കാസര്‍ക്കോട് മുതല്‍ തിരുവനന്തപുരം വരെ സ്റ്റുഡന്‍സ് മാര്‍ച്ച് നടത്തിയത്.67 സംഘങ്ങളായാണ് മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ അണിനിരന്നത്.ജില്ലയില്‍ മാനന്തവാടി മുതല്‍ ലക്കിടി വരെ ഡിവിഷന്‍ പ്രവര്‍ത്തകര്‍ അണിനിരന്നു.
കേരള മുസ്ലിം ജമാഅത് എസ് വൈ എസ് നേതാക്കൾ ജാഥാ ക്യാപ്റ്റന്മാരായ റശാദ് ബുഖാരി സുഹൈൽ സഖാഫി ഉക്കാശ മുസ് ലിയാർ ശഫീഖ് ബുഖാരി ഉമൈർ സഖാഫി എന്നിവർക്കു പതാക കൈമാറി. മാനന്തവാടി മുതൽ ലക്കിടി വരെ നടന്ന സ്റ്റുഡൻസ് റാലിയിൽ ജസീൽ യു കെ ജമാൽ സുൽതാനി നൗഫൽ എൻ പി അശ്റഫ് ബുഖാരി സഅദ് ഖുതുബി നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news