April 18, 2026

ലഹരിക്കെതിരെ തെരുവോര ചിത്രരചന

0
IMG-20191222-WA0082.jpg
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: 
ലഹരിക്കെതിരെ പിലാക്കാവ്‌ പൊതുജനഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ തെരുവോര ചിത്രരചന നടത്തി. വലിയ ക്യാൻവാസികൾ ചിത്രകാരന്മാരും വിദ്യാർഥികളും ഗ്രാമവാസികളും ചിത്രങ്ങൾ വരച്ചും മുദ്രാവാക്യങ്ങൾ എഴുതിയും ബോധവൽക്കരണത്തിൽ പങ്കാളികളായി. ചിത്രകാരന്മാരായ അനീസ്‌ മാനന്തവാടിയും മനോജ്‌ കുമാറും ചേർന്ന്‌ ഉദ്‌ഘാടനം ചെയ്‌തു. മാനന്തവാടി നഗരസഭാ ചെയർമാൻ വി ആർ പ്രവീജ്‌, വികസനകാര്യ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ടി ബിജു, കൗൺസിലർമാരായ മുജിബ്‌ കോടിയോടൻ, കെ. വി ജുബൈർ, ഗ്രന്ഥാലയം പ്രസിഡന്റ്‌ എം സോമൻ, സെക്രട്ടറി വി ജെ തോമസ്‌ എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *