August 26, 2026

നിർത്തിയിട്ട പിക്കപ്പ് ജീപ്പിൽ ഓട്ടോ ഇടിച്ച് യുവതി മരിച്ചു: മൂന്ന് പേർക്ക് പരിക്ക്.

0
Screenshot_2019-12-23-12-06-32-156_com.UCMobile.intl_.png
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: നിറുത്തിയിട്ടിരുന്ന പിക്കപ്പ് ജീപ്പിന് പിന്നില്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷയിടിച്ച് ഓട്ടോയാത്രക്കാരിയായ യുവതി  മരിച്ചു.കല്ലൂര്‍ പണപ്പാടി കോളനിയിലെ ശിവരാമന്റെ ഭാര്യ ടീന ശിവരാമന്‍(38)ആണ് മരിച്ചത്.അപകടത്തില്‍ ഓട്ടോഡ്രൈവറടക്കം മൂന്നുപേര്‍ക്കു പരുക്കേറ്റു.മരണപ്പെട്ട ടീനയുടെ മക്കളായ ലന(10),നിള(8) ഓട്ടോ ഡ്രൈവര്‍ ഷൈജു(35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് ആറരയോടെ മുത്തങ്ങ എടത്തറയിലാണ് അപകടം. മുത്തങ്ങയില്‍ നിന്നും കല്ലൂരിലെ വീട്ടിലേക്ക് പോകുംവഴിയാണ് ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷ ദേശീയപാതയോരത്ത് നിറുത്തിയിട്ടിരുന്ന പിക്കപ്പ് ജീപ്പിന് പിന്നിലിടിച്ചത്. കഴിഞ്ഞദിവസം ടയര്‍ ഊരിപ്പോയതിനെ തുടര്‍ന്ന് വഴിയരികില്‍ നിര്‍ത്തിയിട്ടതായിരുന്നു പിക്കപ്പ് ജീപ്പ്. നൂല്‍പ്പുഴ പഞ്ചായത്തിലെ കുടുംബശ്രീ ആനിമേറ്ററാണ് ടീന.

മൃതദേഹം ഇന്ന് സംസ്കരിക്കും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *