April 18, 2026

ഒയ്‌കോസ് സൈക്കിള്‍ ക്ലബ് ലോഗോ പ്രകാശനം ചെയ്തു

0
LOGO.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഒയ്‌കോസ്  സൈക്കിള്‍ ക്ലബ് ലോഗോ പ്രകാശനം ചെയ്തു

കല്‍പ്പറ്റ:വയനാട് പ്രസ്‌ക്ലബിനു കീഴില്‍ മാധ്യമപ്രവര്‍ത്തകര്‍ രൂപീകരിച്ച ഒയ്‌കോസ് സൈക്കിള്‍ ക്ലബ് ലോഗോ മാനന്തവാടി പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി തേയിലത്തോട്ടത്തില്‍ 
എംടിബി പര്‍വത സൈക്ലിംഗ് മത്സര വേദിയില്‍ അന്തര്‍ദേശീയ വിഭാഗം  വനിതാ ചാമ്പ്യന്‍ 
ജര്‍മനിയുടെ നൈമ മാല്‍ഡെന്‍ ഡീസ്‌നര്‍ പ്രകാശനം ചെയ്തു. കെഎടിപിഎസ് സിഇഒ മനീഷ് ഭാസ്‌കര്‍,  പ്രസ്‌ക്ലബ് സെക്രട്ടറി നിസാം കെ. അബ്ദുല്ല, സൈക്കിള്‍ ക്ലബ് കണ്‍വീനര്‍ വി. ആര്‍. രാകേഷ്, ചെയര്‍മാന്‍ കെ.ആര്‍. അനൂപ്, മാധ്യമപ്രവര്‍ത്തകരായ പ്രദീപ് മാനന്തവാടി, ടി.എം. ജയിംസ്,  വൈശാഖ്  ആര്യന്‍, ജംഷീര്‍ കൂളിവയല്‍, സി.വി. ഷിബു, വികാസ് കാളിയത്ത്, ജോമോന്‍ ജോസഫ്, കെ.എസ്. മുസ്തഫ, കെ.എസ്. റോണി, എ.പി. അനീഷ്, ഷെമീര്‍ മച്ചിങ്ങല്‍, രതീഷ് കുഞ്ചത്തൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഡീസല്‍-പെട്രോള്‍ ഉപയോഗം പരമാവധി കുറച്ച് പരിസ്ഥിതി സംരക്ഷണത്തില്‍ സമൂഹത്തിനു മാതൃകയാകുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ചതാണ് സൈക്കിള്‍ ക്ലബ്. കൈരളി ന്യൂസ് വയനാട് റിപ്പോര്‍ട്ടര്‍ കെ.ആര്‍. അനൂപിന്റേതാണ് ലോഗോ രൂപകല്‍പന. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *