August 11, 2026

ജനുവരി എട്ടിലെ പണിമുടക്ക് വിജയിപ്പിക്കുക: ഐ എന്‍ ടി യു സി

0
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: 2020 ജനുവരി എട്ടിന് ബുധനാഴ്ച ദേശവ്യാപകമായി നടക്കുന്ന പണിമുടക്ക് വന്‍വിജയമാക്കാന്‍ ഐ എന്‍ ടി യു സി നേതാക്കളും പ്രവര്‍ത്തകര്‍ക്കും സജീവമായി രംഗത്തിറങ്ങണമെന്ന് ജില്ലാകമ്മിറ്റി അഭ്യര്‍ത്ഥിച്ചു. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിദ്രോഹങ്ങളില്‍ പ്രതിഷേധിച്ചും തൊഴിലാളികളുടെ വിവിധ തൊഴില്‍ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ടും, രാജ്യത്തെ പ്രധാനപ്പെട്ട മുഴുവന്‍ തൊഴിലാളി സംഘടനകളും സംയുക്തമായാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായും, തൊഴിലാളി വിരുദ്ധമായും തൊഴില്‍ നിയമങ്ങള്‍ പുനര്‍ക്രമീകരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെയും, പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കത്തിനെതിരെയും രാജ്യത്തെ മുഴുവന്‍ തൊഴിലാളി സംഘടനകളും ഒന്നിച്ചു നടത്തിവരുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. മിനിമം പ്രതിമാസ വേതനം 21000 രൂപയാക്കുക, മിനിമം പെന്‍ഷന്‍ 10,000 രൂപയാക്കുക, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനവും, തൊഴില്‍ദിനവും വര്‍ധിപ്പിക്കുക, കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും സമരസമിതി ഉന്നയിക്കുന്നു. പണിമുടക്കിന്റെ പ്രചരണാര്‍ത്ഥം വടക്കന്‍ മേഖലാജാഥ ഡിസംബര്‍ 29ന് ജില്ലയില്‍  എത്തുമ്പോള്‍ മികച്ച സ്വീകരണം നല്‍കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാപ്രസിഡന്റ് പി പി ആലി അധ്യക്ഷനായിരുന്നു. പി കെ അനില്‍കുമാര്‍, സി ജയപ്രസാദ്, ബി സുരേഷ്ബാബു, ഗിരീഷ് കല്‍പ്പറ്റ, ടി എ റെജി, മോഹന്‍ദാസ് കോട്ടക്കൊല്ലി, കെ എം വര്‍ഗീസ്, ഉമ്മര്‍ കുണ്ടാട്ടില്‍, പി എന്‍ ശിവന്‍, ശ്രീനിവാസന്‍ തൊവരിമല, സാലി റാട്ടക്കൊല്ലി തുടങ്ങിയവര്‍ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *