നൂറ്റാണ്ടിന്റെ വലയഗ്രഹണം: വരവേല്‍ക്കാന്‍ നാടൊരുങ്ങി
നൂറ്റാണ്ടിന്റെ വലയ സൂര്യഗ്രഹണത്തെ വരവേല്‍ക്കാന്‍ വയനാട് ഒരുങ്ങി. ഡിസംബര്‍ 26 ന് ആകാശവിസ്മയത്തെ വീക്ഷിക്കുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വയനാട് ജില്ലാ ലൈബ്രറി കൗണ്‍സില്‍, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, ടോട്ടം റിസോഴ്സ് സെന്റര്‍, റീജണല്‍ സയന്‍സ് സെന്റര്‍ ആന്റ് പ്ലാനിറ്റോറിയം കോഴിക്കോട്, ആസ്ട്രോ കേരള, കുടുംബശ്രീ മിഷന് വയനാട്, കല്‍പ്പറ്റ നഗരസഭ, മീനങ്ങാടി ഗ്രാമപഞ്ചായത്ത്, ശാസ്ത്രരംഗം, ഡിസ്ട്രിക്ട് ടൂറിസം പ്രമോഷന് കൗണ്‍സില്‍ സയന്‍സ് ക്ലബ്ബ് തുടങ്ങിയ സംഘടനകള്‍ രണ്ട് മാസത്തിലേറെക്കാലമായി ഗ്രഹണ വീക്ഷണത്തിനായുള്ള സൗകര്യങ്ങളുമായി പ്രവര്‍ത്തന രംഗത്തുണ്ട്.
ജില്ലയില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍, ശാസ്ത്രസാഹിത്യ പരിഷത്ത്, ടോട്ടം റിസോഴ്സ് സെന്റര്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നാനൂറിലധികം വളണ്ടിയര്‍മാര്‍ക്ക് ശാസ്ത്രാവബോധ ക്ലാസും വീക്ഷണോപാധികളുടെ നിര്‍മ്മാണ പരിശീലനവും നല്കി. ആദിവാസി ഊരുകളില്‍ ഗ്രഹണം കാണാനാവശ്യമായ വീക്ഷണോപാധികളുടെ വിതരണം ടോട്ടം റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ മോഡല്‍ റസിഡന്ഷ്യില് സ്കൂളുകള്‍ വഴിയും ആദിവാസി ഊരുകള്‍ വഴിയും നടത്തി വരുന്നുണ്ട്. ജില്ലയിലെ 197 ലൈബ്രറികളില്‍ ഗ്രഹണനിരീക്ഷണത്തിനാവശ്യമായ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നൂറിലധികം ശാസ്ത്രാവബോധ ക്ലാസുകള്‍ സംഘടിപ്പിച്ചു.
ഡിസംബര്‍ 26 ന് കല്പ്പ്റ്റയിലും മീനങ്ങാടിയിലും വിപുലമായ രീതിയില്‍ സൂര്യഗ്രഹണ മഹാസംഗമങ്ങള്‍ നടക്കും. രാവിലെ 8.5 ന് ആരംഭിച്ച് 11.7 വരെ നടക്കുന്ന ഗ്രഹണം സുരക്ഷിതമായി കാണുന്നതിനാവശ്യമായ നടപടികള്‍ പൂര്ത്തീ കരിച്ചിട്ടുണ്ട്. കല്‍പ്പറ്റ എസ് കെ എം ജെ ഹയര്്സെ ക്കണ്ടറി സ്കൂളില്‍ ഗ്രഹണ മഹാസംഗമത്തോടനുബന്ധിച്ച് കോഴിക്കോട് പ്ലാനിറ്റോറിയത്തിന്റെ എക്സിബിഷന് ബസും, പ്രോജക്ഷന് സ്ക്രീനും ഒരുക്കും.
.
ഉണരവ് നാടന്‍ കുലാപഠനകേന്ദ്രത്തിന്റേയും നേര് നാടകവേദിയുടേയും, കല്‍പ്പറ്റ ഗവ.കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റേയും കലാപരിപാടികള്‍ ഉണ്ടായിരിക്കും. കുടുംബശ്രീ ജില്ലാ മിഷന് നേതൃത്വത്തില്‍ ഫുഡ് കോര്‍ട്ട് ഗ്രൗണ്ടില്‍ ഒരുക്കും.
പൊതുജനങ്ങള്‍ക്ക് ഗ്രഹണം വീക്ഷിക്കുന്നതിനായി സൗരക്കണ്ണടകള്‍ ഗ്രൗണ്ടില്‍ ലഭ്യമാക്കും. പരിപാടികളുടെ ഉദ്ഘാടനം സി കെ ശശീന്ദ്രന് എം എല്‍ എ നിര്‍വഹിക്കും. ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള അദ്ധ്യക്ഷത വഹിക്കും. മീനങ്ങാടിയില്‍ പ്ലാനിറ്റോറിയത്തിന്റെ നേതൃത്വത്തില്‍ ഗ്രഹണം സംബന്ധിച്ച പാനല്‍ പ്രദര്‍ശനം ഉണ്ടാകും. പരിപാടികളുടെ ഉദ്ഘാടനം ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്സ്റ്റി റ്റിയൂട്ട് ഓഫ് സയന്സിനലെ സീനിയര്‍ സയന്റിസ്റ്റ് ഡോ.സബ്യസാചി ചാറ്റര്ജി് നിര്‍വഹിക്കും.
സൗരകണ്ണട ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. ഉപയോഗത്തിന് മുന്പ്ക ഫില്‍ട്ടറില്‍ കേടുപാടുകള്‍ ഒന്നുമില്ല എന്ന് ഉറപ്പ് വരുത്തുക.
2. ഫില്‍ട്ടര്‍ ഫിലിമില്‍ വിരലടയാളം പതിയത്തക്ക രീതിയില്‍ തൊടുകയോ അമര്‍ത്തി തുടയ്ക്കുകയോ ചെയ്യരുത്.
3. കുട്ടികള്‍ മുതിര്ന്ന്വരുടെ സാന്നിധ്യത്തില്‍ മാത്രം കണ്ണട ഉപയോഗിക്കുക
4. വലയ സൂര്യഗ്രഹണത്തിന്റെ അന്ന് ഒറ്റ തവണ ഉപയോഗിക്കുവാന്‍ മാത്രം തയ്യാറാക്കിയത് ആണ് ഇപ്പോള്‍ ലഭ്യമാക്കുന്ന സൗരകണ്ണടകള്‍.
5. എതാനും സെക്കന്റുകള്‍ അല്ലാതെ തുടര്‍ച്ചയായി സൂര്യനെ നോക്കരുത്.
6. അതിനാല്‍ തന്നെ കൂടുതല്‍ പേര് ഉണ്ടെങ്കില്‍ ഒരു കണ്ണട കൊണ്ട് രണ്ട് മൂന്ന് പേര്‍ക്ക് നിരീക്ഷണം നടത്താവുന്നതാണ്.
7. നോട്ടം പിന്‍വലിച്ചത്തിന് ശേഷം വേണം കണ്ണട ഊരി അടുത്ത ആള്‍ക്ക് നല്കാന്.





Leave a Reply