May 9, 2024

2600 കുടുംബശ്രീ വനിതകള്‍ തുല്യതാ ക്ലാസ്സിലെത്തും

0
Img 20191224 Wa0271.jpg


  സാക്ഷരതാ മിഷനും കുടുംബശ്രീയും സംയുക്തമായി ജില്ലയിലെ 26 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ 26 പത്താംതരം തുല്യതാ പഠന കേന്ദ്രവും, 26 ഹയര്‍ സെക്കന്‍ഡറി തുല്യതാ പഠന കേന്ദ്രവും തുടങ്ങാന്‍ കുടുംബശ്രീ സി ഡി എസ് ഭാരവാഹികളുടെ യോഗത്തില്‍ തീരുമാനമായി. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ വനിതാ ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ജില്ലയില്‍ പദ്ധതി നടപ്പിലാക്കുന്നത്. ഒന്നാംഘട്ടത്തില്‍1300 വനിതകള്‍ പത്താംതരം തുല്യതയിലും 1300 വനിതകള്‍ ഹയര്‍സെക്കന്‍ഡറി തുല്യതയിലും പഠിതാക്കളായി  ചേരും. എല്ലാ അവധി ദിവസങ്ങളിലും സ്‌കൂളുകളിലാണ് ക്ലാസ് നടക്കുന്നത്. സി.ഡി.എസ് ഭാരവാഹികളുടെ യോഗം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി ചെയര്‍പേഴ്‌സണ്‍ കെ.മിനി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ പി. കെ സുഹൈല്‍ അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി. എന്‍  ബാബു പദ്ധതി വിശദീകരിച്ചു. കുടുംബശ്രീ പ്രോഗ്രാം മാനേജര്‍ രമ്യ രാജപ്പന്‍, സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് കോഡിനേറ്റര്‍ ടി.വി ശ്രീജന്‍, കുടുംബശ്രീ പ്രോഗ്രാം മാനേജര്‍ കെ .ജെ ബിജോയ് എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *