May 9, 2024

പൗരത്വ നിയമ ഭേദഗതി: 27 ന് മാനന്തവാടിയില്‍ ജനകീയ സമിതിയുടെ കൂറ്റന്‍ റാലി.

0
.
മാനന്തവാടി;രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും തകര്‍ക്കുന്ന വിധത്തില്‍ ഭരണഘടന വിഭാവനം ചെയ്ത തുല്യനീതി നിഷേധിച്ചു കൊണ്ട് ഇന്ത്യന്‍ പാര്‍ലിമെന്റ് പാസാക്കിയ ദേശീയ പൗരത്വബില്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട്  വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് മാനന്തവാടിയില്‍ താലൂക്ക് ഭരണഘടനാസംരക്ഷണ ജനകീയ സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ റാലി നടക്കും.ദേശീയ പതാക മാത്രം ഉപയോഗിച്ച് നടത്തുന്ന കൂറ്റന്‍ റാലിയില്‍ പൗരത്വ ഭേദഗതി 
നിയമത്തെ എതിര്‍ക്കുന്ന മുഴുവന്‍ രാഷ്ട്രീയ സാമൂഹ്യ സംഘടനകളുടെയും പ്രവര്‍ത്തകര്‍ പങ്കെടുക്കും.ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ പരിസരത്ത് നിന്നാണ് റാലി ആരംഭിക്കുന്നത്. റാലി വിജയിപ്പിക്കുന്നതിനായി എംഎല്‍എ ഒ ആര്‍ കേളു ചെയര്‍മാനും അഡ്വക്കറ്റ് എന്‍ .കെ. വര്‍ഗ്ഗീസ് കണ്‍വീനറുമായി വിപുലമായ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്.കെ ജെ പൈലി,കെ എം വര്‍ക്കി,ഇ ജെ ബാബു,പി വി എസ് മൂസ,കെ ഉസ്മാന്‍ എന്നിവരാണ് കമ്മറ്റിയിലെ മറ്റ് ഭാരവാഹികള്‍
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *