May 9, 2024

സ്പന്ദനം മാനന്തവാടിയുടെയും റിഷി ഗ്രൂപ്പിന്റെയും പ്രവർത്തനങ്ങൾ മാതൃകാപരം; ഒ.ആർ.കേളു എംഎൽഎ

0
Img 20191224 Wa0285.jpg


മാനന്തവാടി ∙ ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന സ്പന്ദനം
മാനന്തവാടിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ഒ.ആർ.കേളു എംഎൽഎ പറഞ്ഞു.
കഴിഞ്ഞ 14 വർഷമായി മാനന്തവാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്പന്ദനം മാനന്തവാടിയുടെ    വാർഷികവും ഗുണഭോക്തൃ
സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്പന്ദനം മുഖ്യ
രക്ഷാധികാരിയും റിഷി എഫ്.ഐ..ബി.സി ചെയർമാനുമായ വടക്കേടത്ത് ജോസഫ്
ഫ്രാൻസിസിന്റെ സേവന മനസിനെ എം.എൽ.എ അഭിനന്ദിച്ചു. സ്പന്ദനം ഭവന നിർമാണ സഹായ
വിതരണവും എം.എൽ.എ നിർവഹിച്ചു.

ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ സ്പന്ദനം സ്നേഹ വീടുകളുടെ ആധാരവും ഉടമസ്ഥതാ
സാക്ഷ്യപത്രവും സ്പന്ദനം മുഖ്യ രക്ഷാധികാരിയായ വടക്കേടത്ത് ജോസഫ്
ഫ്രാൻസിസ് കൈമാറി. വോമോം കോളനി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം മാനന്തവാടി
നഗരസഭാ അധ്യക്ഷൻ വി.ആർ. പ്രവീജ് നിർവഹിച്ചു. കിടപ്പ് രോഗികൾക്കുള്ള ഭക്ഷണ
കിറ്റ് വിതരണം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. പൈലി
നിർവഹിച്ചു.

നിർധന രോഗികൾക്ക് മരുന്ന് വിതരണം എടവക പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയൻ
നിർവഹിച്ചു. സ്പന്ദനം ചാരിറ്റി ഫണ്ട് കൈമാറ്റം റിഷി ഗ്രൂപ്പ് മാനേജർ ജോഷി
ബേസിൽ നിർവഹിച്ചു. രക്ഷാധികാരികളായ ഇ.എം. ശ്രീധരൻ, എം.ജെ. മാവറ, ഡോ.
ഗോകുൽദേവ് എന്നിവർ ചേർന്ന് തുക ഏറ്റുവാങ്ങി.

ദേശീയ പുരസ്കാരങ്ങൾ നേടിയ വ്യവസായ പ്രമുഖൻ അറയ്ക്കൽ ജോയി , എടവക
പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയൻ, ജീവകാരുണ്യ രംഗത്ത് മികവാർന്ന സേവനം
നടത്തുന്ന സിസ്റ്റർ സെലിൻ, സരസ്വതി എന്നിവരെ ചടങ്ങിൽ പൊന്നാട അണിയിച്ച്
ആദരിച്ചു. സ്പന്ദനം പ്രസിഡന്റ് ബാബു ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കൈപ്പാണി ഇബ്രാഹിം, ജോയി അറയ്ക്കൽ, കടവത്ത് മുഹമ്മദ്,
സിസ്റ്റർ ഗ്രെയ്സ് പോൾ, കെ.ജി. സുനിൽ, അലി ബ്രാൻ എന്നിവർ പ്രസംഗിച്ചു.

സ്പന്ദനം മാനന്തവാടി നിർധന രോഗികൾക്ക് മരുന്ന് വിതരണം, ഭക്ഷണ കിറ്റ്
വിതരണം, വിദ്യാഭ്യാസ സഹായം, ഭവന നിർമാണം തുടങ്ങിയ നിരവധി ജീവകാരുണ്യ
പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്. റിഷി എഫ്ഐബിസയുടെ സാമ്പത്തിക
സഹായത്തോടെ രണ്ട്  കോടിയിലേറെ രൂപയുടെ ജീവകാാരുണ്യ പ്രവർത്തനങ്ങൾ രണ്ട്
വർഷത്തിനിടെ സ്പന്ദനം മാനന്തവാടിയിൽ നടപ്പിലാക്കായിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *