November 7, 2026

പൗരത്വ നിയമ ഭേദഗതിക്കെതിരെ മുസ്‌ലിംലീഗ് പ്രതിഷേധ കൂട്ടായ്മ നടത്തി

0
09.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: പൗരത്വ നിയമ ഭേദഗതിക്കെതിരെ മുനിസിപ്പല്‍ ലീഗ് കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സംഗമത്തില്‍ വിവിധ രാഷ്ട്രീയ മത സാമൂഹിക നേതാക്കള്‍ സംബന്ധിച്ചു. പ്രസിഡണ്ട് എ.പി. ഹമീദ് അദ്യക്ഷത വഹിച്ചു. ജില്ലാ മുസ്‌ലിംലീഗ് വൈസ്പ്രസിഡണ്ട് പി കെ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത്‌ലീഗ് സംസ്ഥാന വൈസ്പ്രസിഡണ്ട് പി.ഇസ്മായില്‍ മുഖ്യപ്രഭാഷണം നടത്തി.    സി.പി.ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, ഐ.എന്‍.ടി.യു.സി സംസ്ഥാന സെക്രട്ടറി പി.കെ അനില്‍കുമാര്‍, ജില്ലാ ലീഗ് സെക്രട്ടറി  സി മൊയ്തീന്‍കുട്ടി, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി ഇബ്രാഹിം ഫൈസി പേരാല്‍, ജമാലുദ്ദീന്‍ ഫാറൂഖി, സൈതലവി സ്വലാഹി, പി.പി ഷൈജല്‍, അലവി വടക്കേതില്‍, സി.കെ നാസര്‍, മജീദ് കരിമ്പന, മുസ്തഫ കുഴിമ്പാട്ടില്‍, റഊഫ് വി.ടി, അസീസ് അമ്പിലേരി, സലാം പാറമ്മല്‍, നൗഫല്‍ എമിലി, റഷീദ് ഗൂഡലായി, റഈസ് മുണ്ടേരി, എം മുഹമ്മദലി, കെ.കെ കുഞ്ഞമ്മദ്, എം.കെ നാസര്‍, പി.ബീരാന്‍കോയ, അലി അശ്ക്കര്‍ സംസാരിച്ചു. ജനറല്‍സെക്രട്ടറി കേയംതൊടി മുജീബ് സ്വാഗതം പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *