August 10, 2026

പ്രസവാനന്തരം സൗജന്യയാത്ര: മാതൃയാനം പദ്ധതി ജില്ലാ ആശുപത്രിയിൽ തുടങ്ങി

0
By ന്യൂസ് വയനാട് ബ്യൂറോ


പ്രസവാനന്തരം അമ്മയേയും കുഞ്ഞിനെയും വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതിക്ക് മാനന്തവാടി ജില്ലാ ആസ്പത്രിയില്‍ തുടക്കമായി. ആരോഗ്യകേരളത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന അമ്മയും കുഞ്ഞും പദ്ധതിയുടെ തുടര്‍ച്ചയായുള്ള പരിപാടിയാണ് മാതൃയാനം. ആസ്പത്രിയില്‍ നിന്നും വീട് എത്ര അകലെയാണെങ്കിലും എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ പ്രസവാനന്തരം അമ്മയെയും കുഞ്ഞിനെയും സുഖമായി വീട്ടിലെത്തിക്കുന്നതിനായുള്ള പദ്ധതിയാണിത്. ഇതിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കും.  പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എം.എല്‍.എ ഒ. ആര്‍.കേളു നിര്‍വഹിച്ചു. ആരോഗ്യ കേരളം ഡി.പി.എം ഡോ.ബി അഭിലാഷ് അധ്യക്ഷത വഹിച്ചു.  ജില്ലാ ആസ്പത്രി സൂപ്രണ്ട് ഡോ.നൂന മര്‍ജ, എച്ച്. എം.സി അംഗം കെ.എം വര്‍ക്കി, ,ജില്ലാ ആസ്പത്രി ആര്‍.എം.ഒ. ഡോ. അബ്ദുള്‍ റഹീം കപൂര്‍ , കണ്‍സള്‍ട്ടന്റ് പീഡിയാട്രിക്‌സ് ഡോ.പി ചന്ദ്രശേഖരന്‍ ,നഴ്‌സിംഗ് സൂപ്രണ്ട് കെ. സുഭദ്ര ,കണ്‍സള്‍ട്ടന്റ് ഗൈനക്കോളജി ഡോ.അബ്ദുള്‍ റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *